ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാഷണൽ ഇൻഷുറൻസ് വർദ്ധനവ് കാരണം കൗൺസിൽ ടാക്സ് ബില്ലുകൾ ഉയർന്നേക്കാമെന്ന് വൈറ്റ്ഹാൾ മേധാവി. കോവിഡ് മൂലമുണ്ടാകുന്ന ചികിത്സ കാലതാമാസം പരിഹരിക്കാനായി 1.25 ശതമാനം നികുതി വർദ്ധനവിലൂടെ 14 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ജീവനക്കാരുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾക്കായി സർക്കാർ സ്ഥാപനങ്ങൾക്ക് അധിക പണം നൽകുമെന്ന് ട്രഷറി പറഞ്ഞു. എന്നാൽ പുറംപണി കരാർ നൽകുന്ന കൗൺസിലുകൾ ബില്ലിൽ അവശേഷിക്കുകയും ഇത് കൗൺസിൽ നികുതി ഉയരുന്നതിന് കാരണമാകുകയും ചെയ്യും.
എൻഎച്ച്‌എസിനും സോഷ്യൽ കെയറിനും ധനസഹായം നൽകുന്നതിനായി ഏർപ്പെടുത്തുന്ന നികുതി വർദ്ധനവ് പുനർവിചിന്തനം ചെയ്യണമെന്ന് ടോറി വിമതർ ഇന്നലെ രാത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഉയർന്ന നികുതികൾ സാമ്പത്തിക വളർച്ചയെ ശ്വാസംമുട്ടിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും അടയ്ക്കുന്ന ദേശീയ ഇൻഷുറൻസ് അടുത്ത ഏപ്രിൽ മുതൽ 1.25 ശതമാനം വർദ്ധിക്കും.
2023 ഏപ്രിൽ മുതൽ, ഈ അധിക തുക ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ലെവി എന്ന പ്രത്യേക നികുതിയായി മാറും. 30,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾക്ക് പ്രതിവർഷം 255 പൗണ്ടും 50,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾക്ക് 505 പൗണ്ടും ചിലവാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply