ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പോലീസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ആക്രമണത്തിൽ മരണമടഞ്ഞ സ്ത്രീകളുടെ കുടുംബങ്ങൾ രംഗത്ത്. കൊലപാതകികൾക്ക് ഭരണകൂടം സേവനങ്ങൾ നൽകുന്ന രീതിയും മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമാന രീതിയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകാനായി ആരംഭിച്ച കിൽഡ് വുമൺ സംഘടനയുടേതാണ് ആവശ്യം.

ഖൗല സലീമും മകൾ റനീം ഔദെയും 2018ലാണ് കൊല്ലപ്പെട്ടത്.റനീമിയുടെ മുൻ ഭർത്താവാണ് ഇരുവരുടെയും മരണത്തിനു പിന്നിൽ. എന്നാൽ അതേസമയം വെസ്റ്റ് മിഡ്‌ലാൻഡ് പോലീസിന്റെ ഭാഗത്തു നിന്ന് നിരവധി വീഴ്ചകൾ ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗാർഹിക പീഡനത്തിന് ഇരയായവരോട് അധികൃതർ കുറച്ച് കൂടി നല്ല രീതിയിൽ പെരുമാറണമെന്ന് ഖോലയുടെ സഹോദരി നൂർ നോറിസ് പറഞ്ഞു. ഭാവിയിൽ സമാനമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അധികൃതരുടെ ഭാഗത്തു നിന്ന് പിന്തുണ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലി ദേവ്യയുടെ 24 കാരിയായ മകൾ പോപ്പി നേരിട്ടതും സമാനതകളില്ലാത്ത ക്രൂരതയാണ്. മുൻ കാമുകൻ 2018 ൽ കറിക്കത്തി ഉപയോഗിച്ച് മാരകമായി കുത്തി കൊല്ലുകയായിരുന്നു. വിദേശത്തേക്ക് പോകാൻ എല്ലാം ശരിയായ സാഹചര്യത്തിലായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തെ തുടർന്ന് പ്രതി 16വർഷം ജയിലിലായിരുന്നു. എന്നാൽ ജൂലി ദേവ്യ അതിൽ സംതൃപ്ത ആയിരുന്നില്ല. കത്തി പോലുള്ള ആയുധങ്ങൾ ജീവനെടുക്കാൻ ഉപയോഗിക്കുന്നപക്ഷം തടവ് 25 വർഷമായി ഉയർത്തണമെന്നാണ് ഇവർ പറയുന്നത്.

ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട അമ്മായി മുംതഹിന ജന്നത്തിനെ ഓർക്കുകയാണ് ഓഞ്ജലി റൗഫ്. 2011ലാണ് സംഭവം. ക്രൂരനായ ഭർത്താവ് സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദാരുണ സംഭവം കണ്മുന്നിൽ കണ്ടതിന്റെ ഭയം ഇപ്പോഴും വിട്ട് മാറിയിട്ടില്ല. അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ വിവേചനത്തിന്റെ ഇരയാണ് തന്റെ അമ്മായിയെന്ന് ഓഞ്ജലി റൗഫ് പറയുന്നു. ഗാർഹീക പീഡനത്തിന്റെ ഇരകളെ കൂടുതൽ സ്ത്രീവിരുദ്ധത പറഞ്ഞ് നേരിടാനാണ് ഇവിടുത്തെ പോലീസ് ശ്രമിക്കുന്നതെന്നും, ഇതിന് മാറ്റം വരണമെന്നും ഓഞ്ജലി കൂട്ടിച്ചേർത്തു.

എന്നാൽ, ഔദ്യോഗിക രേഖകളിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2020 ഏപ്രിലിനും,2021 മാർച്ചിനും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 177 സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു വർഷം ഗാർഹീക പീഡനം നേരിട്ടവരുടെ എണ്ണം 1.7 ദശലക്ഷമാണെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ പ്രിയപെട്ടവർക്ക് വേണ്ടി സംസാരിക്കാനും അവർക്ക് നീതി ഉറപ്പാക്കാനുമാണ് കിൽഡ് വുമൺ എന്നപേരിൽ സംഘടന പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള വിവേചനങ്ങൾ മാറണമെന്നും പോലീസിന്റെയും അധികാരികളുടെയും ഭാഗത്ത്‌ നിന്ന് നീതി ഉണ്ടാകണമെന്നും ഇവർ പറയുന്നു.