ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വിമാനങ്ങളിൽ ഇന്ധനം തീർന്നതും കുടുംബവുമായി എയർപോർട്ടിൽ ഉറങ്ങാൻ കിടന്നതും തുടങ്ങിയ തങ്ങളുടെ അവധിക്കാല ദുരനുഭവങ്ങൾ പങ്കുവെച്ച് രോഷാകുലരായ യാത്രക്കാർ. അരാജകമായ ഈ രംഗങ്ങൾ നടന്നത് ബ്രിട്ടനിലെ എയർപോർട്ടുകളിൽ. ഇന്നുമുതൽ സ്കൂൾ അവധി ആരംഭിച്ചതിനെത്തുടർന്ന് ബ്രിസ്റ്റോൾ മുതൽ മാഞ്ചസ്റ്റർ വരെയുള്ള വിമാനത്താവളങ്ങളിൽ അഞ്ച് മണിക്കൂറോളം വരെ നീണ്ടുനിന്ന വലിയ ക്യൂ ആണ് റിപ്പോർട്ട് ചെയ്തത്. അവസാന നിമിഷ ബുക്കിങ്ങിലും ഏവിയേഷൻ വ്യവസായം കുതിച്ചുയരുകയാണ്. പലരും ലഗേജുകൾ ഇല്ലാതെ യാത്ര ചെയ്യേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെച്ചു. അതേസമയം കോവിഡ് മൂലമുണ്ടായ ജീവനക്കാരുടെ കുറവുമൂലമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതെന്ന് എയർലൈൻ വ്യക്തമാക്കി.
ലോറി നഥാനിയൽ എന്ന യാത്രക്കാരി സാന്റോറിനിയിൽ നിന്ന് ഗാറ്റ് വിക്കിലേക്ക് പറക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ ഫ്ലൈറ്റിൽ യാത്ര തുടരാൻ ആവശ്യമായ ഇന്ധനം ഇല്ല എന്ന കാരണത്താൽ പെട്ടെന്ന് ലൂട്ടണിലേക്ക് തിരിച്ചുവിട്ടു. ലഗേജ് കൈകാര്യം ചെയ്യുന്നവരുടെ കുറവുമൂലം ഹോട്ടലിലെത്തിയിട്ടും ലഗേജ് കൈകാര്യം ചെയ്യുന്നവരുടെ കുറവുമൂലം ലഗേജുകൾ ലഭിക്കുവാൻ വൈകുകയും ചെയ്തു. സമാന രീതിയിലുള്ള ഒട്ടേറെ പരാതികളാണ് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് . അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനസർവീസുകളാണ് ഈസി ജെറ്റ് റദ്ധാക്കിയത്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു
Leave a Reply