കൊറോണയുടെ വ്യാപനം മൂലം നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോക്ക് ഡൌണിന് സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്ന യുകെയെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത. സസെക്സില്‍ നിന്നാണ് ഒരു കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതായ വിവരം പുറത്ത് വന്നിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയുമാണ് കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ വസതിയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സസെക്സിലെ വുഡ്മാന്‍ കോട്ടിലെ ഒരു ഡിറ്റാച്ചഡ് ഹൗസിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെയും വളര്‍ത്തു നായയെയും കൊലപ്പെടുത്തി കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.