കൊറോണക്കാലത്ത് യുകെയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ; മരണമടഞ്ഞത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ നാല് പേര്‍

കൊറോണക്കാലത്ത് യുകെയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ; മരണമടഞ്ഞത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ  ഒരേ കുടുംബത്തിലെ നാല് പേര്‍
March 31 11:43 2020 Print This Article

കൊറോണയുടെ വ്യാപനം മൂലം നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോക്ക് ഡൌണിന് സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്ന യുകെയെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത. സസെക്സില്‍ നിന്നാണ് ഒരു കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതായ വിവരം പുറത്ത് വന്നിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയുമാണ് കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ വസതിയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെട്ടിട്ടുണ്ട്.

സസെക്സിലെ വുഡ്മാന്‍ കോട്ടിലെ ഒരു ഡിറ്റാച്ചഡ് ഹൗസിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെയും വളര്‍ത്തു നായയെയും കൊലപ്പെടുത്തി കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles