വയനാട് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി സംശയം. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണൻ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. സായൂജും സൂര്യയും വിദ്യാർഥികളാണ്. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും ബാഗും തിരിച്ചറിയൽ കാർഡും കണ്ടെത്തി. തങ്ങൾക്കു എന്തെങ്കിലും സംഭവിച്ചാൽ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോൺ നമ്പരുകളും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇവർക്കു സാമ്പത്തിക ബാധ്യതയുള്ളതായി കത്തിൽ നിന്നും മനസിലാക്കുന്നു. ഇന്നു രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ