ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹൈഗേറ്റിലെ വൗട്ടൺ സ്ട്രീറ്റിൽ ഡ്രൈവേയിൽ കെട്ടിടം പൊളിക്കാൻ കൗൺസിൽ മേധാവികൾ ഉത്തരവിട്ടതിനെ തുടർന്ന് ഡ്രൈവ്‌വേയിൽ ഹോം ജിം ഉൾപ്പടെ നിർമിച്ച വീടിന്റെ വലിപ്പം കുറയ്ക്കാൻ ഒരുങ്ങുന്നു. 2019 ലാണ് വീട് പണിയാൻ അനുമതി ലഭിച്ചത്. എന്നാൽ കഴിഞ്ഞവർഷം ഒക്ടോബറിൽ നടത്തിയ പരിശോധനയിലാണ് നിർമ്മാണത്തിൽ പിശക് ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് കെട്ടിടം പൊളിക്കാൻ ഉത്തരവ് വന്നെങ്കിലും, അനുവദിച്ച പ്ലാനിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമേയുള്ളെന്ന് സ്ഥലം ഉടമകൾ വാദിച്ചു. സ്ഥലത്ത് ജിം പ്രവർത്തിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ മാസം അവസാനത്തോടെ ഘടനയിൽ മാറ്റം വരുത്തി വീട്ടുകാർ രംഗത്ത് വന്നു. കൃത്യമായ അളവിൽ വലിപ്പം കുറച്ചുകൊണ്ടാണ് പുനർ നിർമാണമെന്ന് പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഓർഡർ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് മാറിയതിനെ അഭിനന്ദിച്ചു അയൽവാസികളും രംഗത്ത് വന്നു.

‘കൗൺസിൽ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് പാലിക്കാൻ എല്ലാവരും തയാറാകേണ്ടതുണ്ട്. അനധികൃത കെട്ടിടം പൊളിക്കുന്നതിന് ഞങ്ങൾ ഒരു ഇഎൻ നൽകിയിരുന്നു, തുടർച്ചയായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നീക്കമെന്ന് പ്രതീക്ഷിക്കുന്നു’ ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. 2022 ജൂലൈ ഒന്നിനകം പാലിക്കേണ്ട മുന്നറിയിപ്പാണ് നേരത്തെ നൽകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.