ലെസ്റ്റർ: ലെസ്റ്ററിലെ പ്രമുഖ ആല്മീയ-സാംസ്കാരിക-കലാ-കായിക-സാമൂഹ്യ വേദിയായ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷം സെപ്‌തംബർ 7 ന് ശനിയാഴ്ച പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നു. ശനിയാഴ്ച രാവിലെ 11:00 മണിക്ക് പൂക്കളമത്സരത്തോടെയാണ് ഓണാഘോഷത്തിന് ആരംഭം കുറിക്കുക. ഓണാഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായ വിഭവ സമൃദ്ധമായ ഓണസദ്യ ഫാമിലി സോഷ്യൽ ക്ലബ്ബ് അംഗങ്ങൾക്കും അതിഥികൾക്കുമായി തുടർന്ന് തൂശനിലയിൽ വിളമ്പും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണസദ്യക്കുശേഷം ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ ആഘോഷത്തിൽ വിശിഷ്‌ടാതിഥികളായി പങ്കുചേരുന്ന ലെസ്റ്റർ പാർലിമെന്റ് പ്രതിനിധിയും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിത്വം പുലർത്തുന്ന കീത്ത് വാസ് M P, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളുമായ മോൺ.ജോർജ്ജ് ചേലക്കൽ എന്നിവരെ വേദിയിലേക്ക് പുഷ്‌പാർച്ചനയർപ്പിച്ച് സ്വീകരിച്ചാനയിക്കും.
തിരുവോണത്തിന്റെ പുകൾപെറ്റ ഓർമ്മകൾ സമ്മാനിക്കുന്ന  ആഘോഷത്തിൽ മാവേലിമന്നൻറെ ആഗമനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ഓണോത്സവത്തിലെ മുഖ്യ ആകർഷകമായ 26 കലാകാർ അണിനിരക്കുന്ന ശിങ്കാരിമേളം വേദിയെ ത്രസിപ്പിക്കും. പ്രശസ്ത ചെണ്ടമേളം ഗ്രൂപ്പായ കോവന്ററി മേളപ്പൊലിമയാണ് ശിങ്കാരിമേളമൊരുക്കുന്നത്.
സാംസ്കാരിക പൊതുസമ്മേളനം മുഖ്യാതിഥിയായി പങ്കുചേരുന്ന കീത്ത് വാസ് എം പി ഉദ്ഘാടനം ചെയ്തു ആശംസാ സന്ദേശം നൽകും. ജോർജ്ജ് ചേലക്കൽ അച്ചൻ സമ്മേളനവേദിയെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടർന്നരങ്ങേറുന്ന കലാസന്ധ്യയിൽ  STFSC കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ-കായിക പ്രകടനങ്ങൾ ഓണാഘോഷത്തിലെ ഏറെ ആകർഷകമായ ദൃശ്യകലാവിരുന്നാവും സമ്മാനിക്കുക.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള     സമ്മാനദാനത്തിനുശേഷം സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം സമാപിക്കും.