ഭാര്യ മീരാ രജപുത്തുമായി ഒരു ടെലിവിഷന്‍ ചാറ്റ്‌ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ഷാഹിദ് കപൂര്‍ താന്‍ നേരിട്ട വഞ്ചനയെക്കുറിച്ച് വെളിപ്പെടുത്തിയത്.പ്രണയബന്ധങ്ങളില്‍ വഞ്ചനയ്ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും ബോളിവുഡില്‍ നിന്നും വിശ്വാസവഞ്ചന നേരിട്ട പ്രണയം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു നടൻ പറഞ്ഞു .  തന്റെ ജീവിതത്തില്‍ രണ്ടു ബോളിവുഡ് താരങ്ങളോട് പ്രണയം ഉണ്ടായിട്ടുണ്ടെന്നു സമ്മതിച്ച ഷാഹിദ് തന്നെ വഞ്ചിച്ചവരില്‍ ഒരാള്‍ പ്രസിദ്ധയായിരുന്നെന്നും പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ കരീനകപൂറിന്റെ കാമുകന്‍ എന്ന നിലയിലായിരുന്നു ഷാഹിദ് ഏറെ അറിയപ്പെട്ടത്. വന്‍ ഹിറ്റായ ജബ് വീ മെറ്റിന്റെ ഷൂട്ടിംഗ് വേളയില്‍ ഇരുവരും തമ്മിലുള്ള പ്രണയം ഗോസിപ്പ് വീരന്മാരുടെ ഇഷ്ടവിഭവമായി തീരുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ ഇരുവരും വേര്‍പിരിയാത്ത ഇണക്കുരുവികളായിരുന്നു. ഇരുവരും ഒരു പാര്‍ട്ടിയ്ക്കിടെ ചുംബിക്കുന്ന ചിത്രം പോലും പുറത്തുവരികയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റൊരിക്കല്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ പ്രണയത്തെക്കുറിച്ച് നേരിട്ടല്ലെങ്കിലും പറയാനും കരീന തയ്യാറായി. കുടുംബത്തിന്റെ ആഗ്രഹങ്ങളില്‍ നിന്നും വിഭിന്നമായി ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന തന്റെ വെജിറ്റേറിയന്‍ കാമുകന് വേണ്ടി താനും സസ്യാഹാരം ശീലിച്ചു തുടങ്ങിയെന്നും താരം പറഞ്ഞിരുന്നു. വിവാഹിതരാകാന്‍ പോകുകയാണെന്ന് വരെ കേട്ടതിന് തൊട്ടു പിന്നാലെയാണ് വേര്‍ പിരിയല്‍ വാര്‍ത്തകളും പുറത്തുവന്നത്.