പോർച്ചു​ഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ്. താര ദമ്പതികളുടെ മക്കളായ ക്രിസ്റ്റ്യാനോ ജൂനിയർ, മറ്റിയോ, ഈവാ മരിയ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ തുടങ്ങിയവരും തീർത്ഥാടനത്തിൽ പങ്കാളികളായി. ജപമാല കയ്യിലേന്തിയാണ് താര കുടുംബം ഫാത്തിമ മാതാവിന്റെ സന്നിധിയിലെത്തിയത്.

ദൈവ മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കാര്യം ജോർജിന തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോവേഴ്സിനെ അറിയിച്ചത്. കുട്ടികൾക്കൊപ്പം മെഴുകുതിരികൾ കത്തിക്കുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വൈദികനില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കുന്നതിന്റെയിം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ഒരു വലിയ കൂട്ടം തീർത്ഥാടകരോടൊപ്പം പ്രത്യക്ഷീകരണ ചാപ്പലിൽ പ്രാർത്ഥിക്കുക്കയും ചെയ്തു. യൂറോ 2024 മത്സരം നടക്കുന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചു​ഗൽ ടീമിനൊപ്പം ജർമനിയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോർജിന ഫാത്തിമയില്‍ തീര്‍ത്ഥാടനം നടത്തുന്നത് ഇതാദ്യമായിട്ടില്ല. 2022 ല്‍ ഇവരുടെ ഇരട്ട മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ ജോർജിന പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടനം നടത്തിയിരിന്നു.