ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് എയർവേയ്‌സിന്റെ അവസാന ജംബോ ജെറ്റുകൾ വ്യാഴാഴ് ച ലണ്ടനിലേക്ക് യാത്രയായി. എങ്കിലും മോശം കാലാവസ്ഥ മൂലം അവസാന യാത്രയിൽ പല തടസ്സങ്ങളും നേരിട്ടു. കോവിഡ് 19 മൂലം മിക്ക വിമാന യാത്രകളും വെട്ടിക്കുറച്ചത്തിനുശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ 747 ഓപ്പറേറ്ററായിരുന്ന ബ്രിട്ടീഷ് എയർവെയസ് ഇപ്പോൾ ജംബോ ജെറ്റുകൾ നീക്കം ചെയ്യുന്നത്. ബ്രിട്ടീഷ് എയർവേസിലെ എല്ലാവർക്കും ഇത് ഒരു പ്രയാസകരമായ ദിവസമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് അലക് സ് ക്രൂസ് പറഞ്ഞു. ഡ്യുവൽ ടേക്ക് ഓഫ് ചെയ്യാൻ എയർലൈൻ പദ്ധതിയിട്ടിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. അവസാന പറക്കലിന് ബി‌എ സ്റ്റാഫും എഞ്ചിനീയർമാരും സാക്ഷ്യം വഹിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1969ലാണ് ബോയിങ് 747 അതിന്റെ ആദ്യ ആകാശയാത്ര നടത്തിയത്. വലിപ്പവും വ്യാപ്തിയും കാരണം അധികം വൈകാതെ തന്നെ വിമാനം പ്രസിദ്ധിയാർജിച്ചു. 1979 ൽ ഒരു എർലിംഗസ് 747 ലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അയർലൻണ്ട് സന്ദർശനത്തിനായി എത്തിയത്. ആ വർഷം തന്നെ ഇസ്ലാമിക വിപ്ലവസമയത്താണ് എയർ ഫ്രാൻസ് ജംബോയിൽ അയത്തോള റുഹോള ഖൊമേനി ഇറാനിലേക്ക് മടങ്ങിയത്. ബി‌എയുടെ മുൻഗാമിയായ ബി‌ഒഎ‌സി ആണ് 1971 ൽ ലണ്ടൻ-ന്യൂയോർക്ക് റൂട്ടിൽ 747 അവതരിപ്പിച്ചത്. ആഗോള വിമാനയാത്ര വിപണിയുടെ ഭൂരിഭാഗവും പകർച്ചവ്യാധി തുടച്ചുമാറ്റിയതിനെ തുടർന്ന് അതിജീവിക്കാൻ പോരാടുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ് ഉടമകൾ.