ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മദ്യപിച്ച് വാഹനം ഓടിച്ചതിന് ‘ബോറിസ് ജോൺസനെ ‘ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയിലാണ്. നെതർലാൻഡിലെ വടക്കൻ നഗരമായ ഗ്രോസിംഗനിലെ എമ്മ പാലത്തിന് സമീപം ഒരു കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നുള്ള പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറിനെ കസ്റ്റഡിയിൽ എടുത്തത്.

അപകടത്തിൽപ്പെട്ട കാർ ഉപേക്ഷിച്ച് പാലത്തിൽ നിന്ന ഡ്രൈവർ മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. 35 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് കാർ പരിശോധിച്ചപ്പോഴാണ് ബോറിസ് ജോൺസന്റെ പേരിലുള്ള വ്യാജ ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തിയത്. ഗ്രോനിംഗന്റെ പടിഞ്ഞാറ് സുയ്‌ഹോർൺ എന്ന ചെറുപട്ടണമാണ് യുവാവിന്റെ സ്വദേശം . വ്യാജ ഡ്രൈവിംഗ് ലൈസൻസ് എവിടെയാണ് നിർമ്മിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.

എന്നാൽ ഉക്രൈൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ടൂറിസ്റ്റ് ഷോപ്പുകളിൽ വ്യാജ ലൈസൻസുകൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുമെന്ന് നെതർലാൻഡിലെ പത്രപ്രവർത്തകനും മുൻ റഷ്യ കറസ്പോണ്ടന്റുമായ കിസിയ ഹെക്സ്റ്റർ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസിൽ ഫോട്ടോയും ജനന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ യഥാർത്ഥ വിവരങ്ങളാണ്