ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് താരത്തിന് പരുക്കേറ്റിരുന്നു. ജോ വാട്‍സ് എന്ന സ്റ്റണ്ട് താരത്തിനാണ് പരുക്കേറ്റത്. ഇയാള്‍ അബോധവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ആക്ഷൻ രംഗങ്ങളില്‍ വിൻ ഡീസലിന്റെ ഡ്യൂപ്പായിട്ട് അഭിനയിക്കുന്ന താരമാണ് ജോ വാട്‍സ് എന്നും റിപ്പോര്‍ട്ടുണ്ട്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. വാര്‍ണര്‍ ബ്രദേഴ്‍സിന്റെ ലീവ്‍സ്‍ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റില്‍ ചിത്രീകരണം നടക്കവേ ഉയരത്തില്‍ നിന്ന് വീണാണ് പരുക്കേറ്റത്. തലയ്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രിപ്പിള്‍ എക്സ് സിനിമയുടെ ചിത്രീകരണത്തിനിടെ ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. 2013ല്‍ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടൻ പോള്‍ വാക്കര്‍ മരിച്ചത്. വാഹനാപകടത്തിലായിരുന്നു പോള്‍ വാക്കര്‍ മരിച്ചത്.