ടോള്‍ പ്ലാസയില്‍ എത്തുമ്പോള്‍ ഇനി ആരും ക്യൂ നിന്ന് ബുദ്ധിമുട്ടില്ല. എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ വലിയ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും. നിങ്ങളുടെ വാഹനത്തില്‍ ഫാസ്ടാഗ് പതിപ്പിച്ചോ? ഇല്ലെങ്കില്‍ ഉടന്‍ ചെയ്യൂ.. ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്.

ഡിസംബര്‍ ഒന്നുമുതല്‍ സംവിധാനം നടപ്പിലാക്കാനാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നാളെ മുതല്‍ രാജ്യത്തൊട്ടാകെ ഫാസ്ടാഗ് നിലവില്‍ വരും. അതേസമയം തൃശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിക്കണം എന്നും ജില്ലാ കളക്ടര്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് ഫാസ്ടാഗുകള്‍ ഒട്ടിക്കേണ്ടത്. ടോള്‍ പ്ലാസകളിലെ ഇടത്തെ അറ്റത്തെ ബൂത്തിലൂടെ മാത്രമേ ഫസ്ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനാകൂ. അധിക തുക ഇത്തരം വാഹനങ്ങള്‍ ടോളായി നല്‍കുകയും വേണം, ഇത് ലംഘിച്ച് മറ്റു ടോള്‍ ബൂത്തുകളിലൂടെ സഞ്ചരിച്ചാല്‍ ഇരട്ടി ടോള്‍ തുക പിഴയായി നല്‍കേണ്ടി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാസ്ടാഗ് എന്നത് ഒരു ഇലക്ട്രോണിക് ടോള്‍ കളക്ടിംഗ് സംവിധാനമാണ്. ഫാസ്ടാഗ് ഉപയോഗിക്കുന്നതോടെ വെറും മൂന്ന് സെക്കന്‍ഡിനുള്ളില്‍ ടോള്‍ നല്‍കി
വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ഒരു പ്രി പെയ്ഡ് റീചാര്‍ജ് കാര്‍ഡ് പോലെയാണ് ഫാസ്ടാഗ്. ഇന്ത്യയില്‍ എവിടെയും ഇത് ഉപയോഗിക്കാം. ചിപ് അടിസ്ഥാനപ്പെടുത്തിയാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗുകള്‍ ലഭ്യമാണ്.

എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറല്‍ ബാങ്ക്. ഐസിഐസിഐ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഫാസ്ടാഗുകള്‍ വാങ്ങാനാകും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, വാഹന ഉടമയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയാണ് ഫാസ്ടാഗുകള്‍ ലഭിക്കുന്നതിനായി നല്‍കേണ്ടത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിന് ഇതിനോടകം തന്നെ ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് ആപ്പുകളിലും, നെറ്റ് ബാങ്കിങ് വെബ്‌സൈറ്റുകളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.വാഹനങ്ങള്‍ക്കനുസരിച്ച് പല ഫാസ്റ്റ് ടാഗുകളാണ് നല്‍കുക.

ഓരോ ക്യാറ്റഗറി ടാഗുകളും പ്രത്യേക നിറം നല്‍കി വേര്‍ തിരിച്ചിട്ടുണ്ട്. വൈലറ്റ് കളര്‍ ടാഗുകളാണ് കാറുകള്‍ക്ക്. ഓറഞ്ച് കളര്‍ എല്‍സിവി ക്യാറ്റഗറി വാഹനങ്ങള്‍ക്കുള്ളതാണ്. പച്ച നിറത്തിലുള്ള ടാഗ് ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ളതാണ്. 3 ആക്‌സില്‍ ബസ്സുകള്‍ ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് മഞ്ഞ നിറത്തിലാണ് ഫാസ്റ്റ് ടാഗ്. പിങ്ക് നിറത്തിലുള്ള ടാഗ് 4-6 ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ളതാണ്, ആകാശ നീല നിറത്തിലുള്ള ടാഗ് ഏഴ് ആക്‌സിലിന് മുകളിലുള്ള വാഹനങ്ങള്‍ക്കും, ആഷ് കളര്‍ ടാഗുകള്‍ എര്‍ത്ത് മൂവേര്‍സ് വാഹനങ്ങള്‍ക്കുള്ളതുമാണ്.