കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യയ്ക്കുവേണ്ടി സെഹിയോൻ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർത്ഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.
ഇന്ത്യയെ പൂർണ്ണമായും ദൈവ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണ്ണമായും ഉപവാസ, പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും.
പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർത്ഥിക്കാൻ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയ്യാറായിക്കഴിഞ്ഞു.
പരിത്യാഗ പ്രവർത്തികളിൽ ഒരേമനസ്സോടെ ഒരുമിക്കുന്ന, വചനം മാംസമാകുന്ന, ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികൾ യേശുനാമത്തിൽ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോസ് കുര്യാക്കോസ് 07414 747573.
Leave a Reply