സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്തിഥിയില്‍ പ്രകാശം പരത്തിയ ദിവ്യതേജസ്സ്. കേരള സഭയില്‍ വലിയ നവോധാനം കൊണ്ടുവന്ന വിശുദ്ധന്‍. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.
വിശുദ്ധന്റെ തിരുന്നാള്‍ പരിശുദ്ധ കത്തോലിക്കാ സഭ ജനുവരി മൂന്നിന് ആചരിക്കുന്നു. സുറിയാനി സഭ ഈ ദിവസം വിശുദ്ധ ചാവറ പിതാവിന്റെ ഓര്‍മ്മ ദിനമായി കൊണ്ടാടുന്നു.
ഈ അവസരത്തില്‍, ക്രിസ്തീയ ഭക്തിഗാന രംഗത്ത് യൂറോപ്പില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന വെസ്റ്റേണ്‍ മീഡിയാ ക്രിയേഷന്‍സ് ഇംഗ്ലണ്ട് ഒരുക്കിയ സ്വര്‍ഗ്ഗീയ സിംഹാസനം എന്ന ആല്‍ബത്തില്‍ കേരളത്തിന്റെ ആദ്യ വിശുദ്ധനേക്കുറിച്ച് അതിമനോഹരമായ ഒരു ഗാനമുണ്ട്.
ദൈവീക സ്‌നേഹത്താല്‍ നിറഞ്ഞവനേ…
സുവിശേഷ ഭാഗ്യത്തില്‍ ജ്വലിച്ചവനെ….
ഈ ഗാനം വിശുദ്ധ ചാവറയച്ചന്റെ തിരുന്നാള്‍ ദിനത്തില്‍ പബ്‌ളീഷ് ചെയ്യുകയാണ്.
ബ്ര. ടിനോ CMI രചിച്ച അതി മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആയിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ജോജി കോട്ടയമാണ്. മലയാള സിനിമാ രംഗത്തെ പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ആലാപനത്തിന് പ്രതീപ് ടോം ഓര്‍ക്കസ്‌ട്രെഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. വെസ്‌റ്റേണ്‍ മീഡിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ സിനോയ് തോമസ്, പുഷ്പ്പാ എബിസണ്‍, റീനാ ജോസ് എന്നിവര്‍ ചേര്‍ന്ന ടീംമാണ് സ്വര്‍ഗ്ഗീയ സിംഹാസനം എന്ന ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവിഷന്‍ മ്യൂസിക് ഈ ആല്‍ബം ജനങ്ങളില്‍ എത്തിക്കുന്നു.
സ്വര്‍ഗ്ഗീയ സിംഹാസനം.
വി. ചാവറയച്ചനേക്കുറിച്ചുള്ള ഗാനം കേള്‍ക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply