യുകെയിലെ പുതിയനിയമം മൂലം ലോകമൊട്ടാകെയുള്ള മാധ്യമപ്രവർത്തകർക്കും, വിവരാന്വേഷകർക്കും, കള്ളപ്പണം വെളുപ്പിക്കുന്നവർക്കെതിരെയുള്ള അന്വേഷണങ്ങൾക്ക് തടസ്സമാകുമെന്ന് സൂചന .  കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് സൗകര്യം ആകും വിധം പുതിയ നിയമം വരുന്നത് മാധ്യമങ്ങൾക്കും ,റിസർചേഴ്സിനും കള്ളപ്പണത്തെക്കുറിച്ച് വിവരം അറിയാനുള്ള പഴുതുകളടച്ച് കൊണ്ടാണ്.

കൊല്ലപ്പെട്ട അഴിമതി വിരുദ്ധ റിപ്പോർട്ടർ ഡാഫ്നെ കരുവാന ഗലീഷ്യയുടെ മകൻ, ഗാർഡിയൻ, ടൈംസ്, ബിബിസി എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെ 80 പേരാണ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന് അയച്ച തുറന്ന കത്തിൽ ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കള്ളപ്പണത്തിന്റെ വക്താക്കളായ വ്യക്തികൾക്ക് വേണ്ടിയുള്ള പുതിയ നിയമം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു തടയണയാണ് എന്ന് കത്തിൽ ചൂണ്ടികാണിക്കുന്നു . പുതിയ നിയമം നിർദ്ദേശിക്കുന്ന പ്രകാരം ഈ വർഷം മുതൽ ഒരു വ്യക്തിയുടെ കുറ്റം തെളിയിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിന്റെ തെളിവ് നൽകുകയോ ചെയ്താൽ മാത്രമേ രജിസ്റ്ററും വിവരങ്ങളും ലഭിക്കൂ. എന്നാൽ മാധ്യമങ്ങൾ നൽകിയ കത്തിൽ പറയുന്നത് തങ്ങൾക്ക് രേഖകളുമായി ബന്ധം ഉണ്ടായാൽ മാത്രമേ കുറ്റക്കാരെ കണ്ടെത്താൻ കഴിയൂ എന്നും എ ച്ച്.എം ആർ. സി ക്ക് അന്വേഷണം നടത്താൻ കൂടുതൽ സഹായം നല്കാൻ മാധ്യമപ്രവർത്തകർക്കും, വിവരാന്വേഷകർക്കും ആവുകയുള്ളൂ എന്നുമാണ് കത്തിൽ പറയുന്നത് .