റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ സെന്റ് തോമസ് തിരുനാൾ ആഘോഷം ജൂലൈ രണ്ടാം തീയതി 2.30 -ന് റെക്സം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തുന്നു. ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. കുർബാനയിൽ റെക്സം ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകുന്നതുമാണ്. കുർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, സമാപന പ്രാത്ഥന ആശീർവാദവും ഉണ്ടായിരിക്കും.
പരിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കത്തീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരത്തിന് ബന്ധപ്പെടുക
മനോജ് ചാക്കോ – 07714282764 , ബെന്നി റെക്‌ഷാം -07889971259..
Leave a Reply