ഗ്ലാസ്ഗോ : ആഗസ്റ്റ് 5 മുതൽ സെന്റ് മേരീസ് സീറോ മലബാർ മിഷൻ ഹാമിൽട്ടൺ, മദർ വെല്ലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 15 ന് പരിസമാപ്തി കുറിച്ചു.
ആഗസ്റ്റ് 5 ന് വൈകുന്നേരം 5 മണിക്ക് സെന്റ് കത്ബർട്ട്, സെന്റ് നിനാൻസ് ഇടവക വികാരി ഫാ. ചാൾസ് ഡോർമാൻ കൊടിയേറ്റിയതോടുകൂടി ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും നവനാളിനും നാന്ദി കുറിച്ചു കൊണ്ട് ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് ആഘോഷമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഫാ ജോണി വെട്ടിക്കൽ വി.സി കാർമികത്വം വഹിച്ചു. തുടർന്ന് അടുത്ത വർഷത്തേക്കുള്ള തിരുനാൾ പ്രസുദേന്തി വാഴ്ച, പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിന്നു.
കോവിഡ് മാനദണ്ഡങ്ങളിൽ അയവു വരുത്തിയതിനാൽ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്നേഹ കൂട്ടായ്മയുടെ സംഗമ വേദി കൂടിയായി മാറിയ തിരുനാൾ ദിനങ്ങൾ, വിശ്വാസ സമൂഹത്തിനൊരുമിച്ച് തിരുന്നാളിൽ പങ്കെടുത്ത് ദൈവാ നുഗ്രഹം പ്രാപിക്കാൻ സാധിച്ചതിന്റെ സന്തോഷം ഏവരും പങ്കു വെച്ചു. പത്തു ദിനം നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് നേത്രത്വം നല്കിയ ഫാ.പോൾ മോർട്ടൻ, ഫാ. ചാൾസ് ഡോർമൻ , ഫാ.ബിനു സെബാസ്റ്റ്യൻ CMF, ഫാ. ജോസഫ് , വിവിധ പ്രാർത്ഥനാ കൂട്ടായ്മകൾ, ഭക്തസംഘടനകൾ, മതബോധന അദ്ധ്യാപക-വിദ്യാർത്ഥികൾ, പള്ളിക്കമ്മറ്റി, ഗായക സംഘം, വിശിഷ്യാ വിശ്വാസ സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായി മാറിയ ഈ തിരുനാളിൽ സംബന്ധിച്ച ഏവർക്കും സെന്റ് മേരിസ് കാത്തലിക് ഹാമിൽട്ടൺ മിഷൻ ഡയറക്ടർ ഫാ.ജോണി വെട്ടിക്കൽ വി.സി നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ചു.
Leave a Reply