കാസർഗോഡ് ജില്ലയിലെ കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദ് (59) ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിരിവിനെന്നു പറഞ്ഞാണ് ഖാലിദ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ പെൺകുട്ടി മാത്രം ഉണ്ടായിരുന്നതിനാൽ അവളെ കയറിപ്പിടിക്കാൻ ഇയാൾ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് വീടിനടുത്തുണ്ടായിരുന്ന ഉമ്മയും അയൽവാസികളും ഓടിയെത്തി, പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Leave a Reply