ഇന്ത്യ സ്വതന്ത്രമായിട്ട് മൂന്ന് വർഷങ്ങൾ മാത്രം… അതായത് 1950… പട്ടിണിയുടെ കാലഘട്ടം എന്ന് തന്നെ പറയാം… ഈരാറ്റുപേട്ടയിൽ താമസം ആയിരുന്ന മുന്തിരിങ്ങാട്ടുകുന്നേൽ കുടുംബം മലബാറിന് വണ്ടി കയറാൻ തന്നെ തീരുമാനിച്ചു… ഏഴ് വയസ്സ് മാത്രം പ്രായമായ മാത്യു പിന്നീട് വളർന്നത് പേരാവൂരിന് അടുത്തുള്ള പൂളകുറ്റി എന്ന ഗ്രാമത്തിൽ.. ഇന്ന് ഗ്രാമമെന്നു വിളിക്കുന്ന പൂളകുറ്റി അന്ന് വനമായിരുന്നു.. കാട് വെട്ടിത്തെളിച്ച കൃഷിയിടം.. കപ്പയും ചേനയും ഒക്കെ നട്ട്, കായ്‌ കനികൾ ഭക്ഷിച്ചു മുൻപോട്ട് നീങ്ങിയ ജീവിത വഴികൾ… കഷ്ടപ്പാടുകളിലൂടെ  ജീവിതം കരുപ്പിടിപ്പിച്ച ഓർമ്മച്ചെപ്പുകൾ.. ഒന്നും മായാതെ ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു..

ഇന്ന് കാലം മാറി.. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒക്കെയായി… മക്കൾ നല്ല നിലയിൽ എത്തിയെങ്കിലും ഇല്ലായ്മകളുടെ കാലം നന്നായി ഓർമ്മിച്ചെടുത്ത രണ്ട് വ്യക്തികൾ ഒന്നായി ചേർന്നത്  ഫെബ്രുവരി രണ്ട് 1970.. (2/2/1970) മാത്യു താലികെട്ടി കൂടെ കൂട്ടിയത് വായനാട്ടുകാരി ആണ്ടുർ കുടുംബാംഗം ഏലമ്മയെ.  അതെ അവർ ഒരുമിച്ചു നീങ്ങാൻ തുടങ്ങിയിട്ട് വർഷം അൻപത് (50) ആയിരിക്കുന്നു… പേരാവൂർ അടുത്ത് പൂളകുറ്റിയിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ പെടുന്നവരാണ് മാത്യുവും ഭാര്യ ഏലമ്മയും…

യുകെയിലെ മലയാളി കുട്ടികളോട് ഇത്തരം സത്യം പറഞ്ഞാൽ കിട്ടുന്ന ഉത്തരം … ‘ഇറ്റ് ഈസ് നോട്ട് മൈ ഫാൾട്ട്’ എന്നാണ് മറുപടി വരുക… ഒറ്റ വാക്കിൽ പറഞ്ഞാൽ ജനറേഷൻ ഗ്യാപ്പ്…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാല് മക്കൾ… സ്വപ്‍ന, സോണി, സുനിൽ, സോയൂസ്. ഇതിൽ സുനിൽ മാത്യു ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്‌. ലണ്ടനിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ കണ്ണൂരുകാരൻ മലയാളി കുടുംബസമേതം മീയറിൽ താമസിക്കുന്നു.

അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാത്യുവിനും ഏലമ്മക്കും മലയാളംയുകെയുടെ ആശംസകൾ…