ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വനിതാ സഹപ്രവർത്തകയോട് ബിക്കിനി ധരിക്കുന്നതിനോട് ബദ്ധപ്പെടുത്തി അനുചിതമായ പരാമർശം നടത്തിയ ഹാംപ്ഷയർ & ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറിയിലെ ഒരു പൊലീസ് ഇൻസ്പെക്ടർക്കെതിരെ കടുത്ത അച്ചടക്കനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകി. മാനസികാരോഗ്യ ആശങ്കകൾ പരിഗണിച്ച് ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുകയായിരുന്ന ട്രെയിനി വനിതാ കോൺസ്റ്റബിളിനെ പ്രൊഫഷണൽ രീതിയിൽ സഹായിക്കാനായിരുന്നു ഇൻസ്പെക്ടറുടെ ശ്രമമെന്നായിരുന്നു വാദം. എന്നാൽ വനിതയെ ബിക്കിനി ധരിച്ച നിലയിൽ ഭാവനയിൽ കണ്ടതായും അവളെക്കുറിച്ച് ‘വളരെ സുഖകരമായ സ്വപ്നം’ കണ്ടതായും, ‘ശരീരത്തോട് ചേർന്ന വസ്ത്രം’ എന്ന പരാമർശം ഉൾപ്പെടെയുള്ള സന്ദേശങ്ങൾ അംഗീകരിക്കാനാവാത്തതും അനുചിതമാണെന്ന് പാനൽ വിലയിരുത്തി. ഈ പരാമർശങ്ങൾ ലൈംഗിക പക്ഷപാതപരവും പ്രൊഫഷണൽ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് പാനൽ വിലയിരുത്തിയത്.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഐമെസേജ് എന്നിവയുൾപ്പെടെ പല മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും സന്ദേശങ്ങൾ കൈമാറിയത്. ഇൻസ്പെക്ടർ തന്റെ നിസ്സഹായത ‘ഉപയോഗപ്പെടുത്തി’ എന്നായിരുന്നു വനിതയുടെ പരാതി. പ്രണയബന്ധം ലക്ഷ്യമിട്ടല്ലെങ്കിലും, ഇൻസ്പെക്ടറുടെ പെരുമാറ്റം വഴിതെറ്റിയതും തൻ്റെ പദവിക്ക് നിരക്കാത്താണെന്നും പാനൽ ചൂണ്ടിക്കാട്ടി. ക്ഷമാപണവും ഖേദപ്രകടനവും നടത്തിയെങ്കിലും ഏതെങ്കിലും രീതിയിൽ പരാതിക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് പ്രതിക്ക് നൽകിയിട്ടുണ്ട് .











Leave a Reply