മോഹന്‍ലാല്‍ ഓടിയനുവേണ്ടി നടത്തിയ രൂപം മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

”ഒടിയന്‍ പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ്. മോഹന്‍ലാല്‍ പറഞ്ഞു.

അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.” മോഹന്‍ലാല്‍ പറഞ്ഞു

എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്‌ബോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടു തന്നാണ് അതു ചെയ്യുന്നതെന്നും ലാല്‍ പറഞ്ഞു.

51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലോയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു.

മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്‌സസൈസ് ചെയ്യുന്നുണ്ടായിരുന്നു.