കെല്ലി ഹീൽ എന്ന 35 കാരിയാണ് പ്രധാനമന്ത്രിക്ക് 21 ദിവസത്തിനുള്ളിൽ  60 പൗണ്ട് പിഴ  തുക അടച്ചില്ലെങ്കിൽ  അത് 120 യൂറോ ആയി വർധിച്ചേക്കാം എന്ന്  കാണിച്ചു  കത്ത് അയച്ചത്  . ബ്രക്സിറ്റ് തന്റെ മകളുടെ വിദ്യാഭ്യാസത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തിയ മാതാവാണ് വിദ്യാലയം  തിരഞ്ഞെടുപ്പിനായി അടച്ചിട്ടതിൽ പ്രകോപിതയായത്. 4 കുട്ടികളുടെ മാതാവായ കെല്ലി തന്റെ കുട്ടിയുടെ പഠിപ്പ് ബ്രേക്ക്‌സിറ്റ് കാരണം മുടങ്ങുന്നതായി മനസ്സിലാക്കിയതിനാലാണ് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ടോറി നേതാവിനെതിരെ ഇങ്ങനെയൊരു നീക്കത്തിന് തയ്യാറായത്.

പ്രധാനമന്ത്രിക്കെതിരെ പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇങ്ങനെയാണ്,

പ്രിയപ്പെട്ട തെരേസാ മെയ്‌

എന്റെ മകൾ ഡെമി സോഫിയ എലിസബത്ത് മെയ് 2 ,2019 ന് അവളുടെ സ്കൂൾ പോളിംഗ്  സ്റ്റേഷനാ യി ഉപയോഗിച്ചതിനാൽ ക്ലാസിൽ കയറാൻ സാധിച്ചിട്ടില്ല. തീരെ ഒഴിവാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അല്ലാതെ എന്റെ കുട്ടി ക്ലാസ് മുടക്കരുത് എന്നതാണ് എന്റെ രീതി. ആയതിനാൽ 60 യൂറോ ഫൈൻ അടക്കണമെന്ന് താങ്കളോട് താല്പര്യപ്പെടുന്നു. 21 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ, വിദ്യാഭ്യാസ നിയമം 1996 സെക്ഷൻ 444(1) പ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടത് ആണെന്നും അറിയിക്കുന്നു. എന്റെ കുട്ടിയുടെ വിദ്യാഭ്യാസവും  അവൾ അനാവശ്യമായി അവധി എടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതും എന്റെ ഉത്തരവാദിത്തമാണ്.

താങ്കളുടെ മറുപടിക്കായി പ്രതീക്ഷിച്ചുകൊണ്ട്,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശംസകളോടെ

മിസ്സിസ് കെല്ലി ഹീൽ.

പടിഞ്ഞാറേ കൊയ്നിയിലെ വെസ്റ്റേൺ ജൂനിയർ അക്കാദമി മെയ് മാസത്തിൽ രണ്ട് തവണ അടച്ചിട്ടിരുന്നു. യൂറോപ്യൻ തെരഞ്ഞെടുപ്പിനായി വ്യാഴാഴ്ച വീണ്ടും അടച്ചിടുകയായിരുന്നു.അതിനാലാണ് ഹീൽ തന്റെ കൈപ്പടയിൽ എഴുതിയ കത്ത് പ്രധാനമന്ത്രിക്ക് അയക്കാൻ തീരുമാനിച്ചത്. തന്റെ പത്ത് വയസ്സുകാരിയായ മകൾ ഡെമിയുടെ പഠിപ്പു മുടങ്ങിയത് ഒരു അനാവശ്യ അവധിയെടുത്ത് ആണെന്നാണ് അമ്മയുടെ കണ്ടെത്തൽ. കുട്ടികളെ സ്കൂളിൽ അയക്കാതിരുന്നാൽ  സർക്കാരിന് നൽകേണ്ടത് പിഴ തുകയാണ് 60 യൂറോ, അത് പ്രധാനമന്ത്രിയെ കൊണ്ട് നൽകുവാൻ അവർ തീരുമാനിക്കുകയായിരുന്നു.

ബിർമിങ്ഹാം മെയിലിന് നൽകിയ അഭിമുഖത്തിൽ കെല്ലി പറയുന്നു. “യൂറോപ്യൻ യൂണിയൻ വിടാൻ ആയിരുന്നെങ്കിൽ ഇലക്ഷനുകൾ എന്തിനാണ് നടത്തിയത്. തന്റെ മകൾ ആറാം ക്ലാസുകാരിയാണ് ,അവൾക്ക് ഒരു ദിവസം അധ്യയനംനഷ്ടപ്പെടുന്നത് തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കും.” എന്തുകൊണ്ടാണ് സ്കൂൾ ഒഴികെയുള്ള മറ്റ് കെട്ടിടങ്ങൾ ഇലക്ഷൻ ഉപയോഗിക്കാത്തത് എന്നും അവർ ചോദിച്ചു.