യുകെയിൽ വാഹന ഉടമകളിൽ പലരും ഉപയോഗിക്കാന്‍ കഴിയാതെ കാറുകള്‍ പലയിടങ്ങളിലായി സൂക്ഷിക്കുകയാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നവർ കാര്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കേണ്ടതുണ്ട്.ഇതിനായി സ്റ്റാറ്റ്യുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണം.
നികുതി അടക്കാത്ത കാറുകള്‍ ഗ്യാരേജുകളിലോ അല്ലെങ്കില്‍ നിരത്തു വക്കിലോ ഉപയോഗിക്കാതെ കിടന്നാലും 1000 പൗണ്ട് വരെ പിഴ കൊടുക്കേണ്ടിവരും. ഇന്ധന വിലയും ജീവിത ചെലവുകളും കുതിച്ചു ഉയർന്നത്തോടെ പലയാളുകള്‍ക്കും തങ്ങളുടെ കാര്‍ പരിപാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്.
നികുതി അടക്കാത്ത ഒരു വാഹനം റോഡില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡിവിഎല്‍എക്ക് അറിയുവാന്‍ കഴിയും. എന്നാല്‍ ഇക്കാര്യം അറിയിക്കാതെ നിങ്ങള്‍ കാര്‍ ഉപയോഗശൂന്യമാക്കി ഇടുകയും എന്നാല്‍ നികുതി അടക്കാതിരിക്കുകയും ചെയ്താല്‍ 1000 പൗണ്ട് വരെ പിഴ നൽകേണ്ടി വരും. കാര്‍ ‘ഓഫ് റോഡ്’ ആണെന്നത് ഡിവിഎല്‍എയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കുവാന്‍ സാധിക്കും.
എസ്ഒആര്‍എന്‍ അഥവാ സ്റ്റാറ്റിയുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ ഒരിക്കല്‍ മാത്രമേ നല്‍കേണ്ടതുള്ളു. പിന്നീട് റോഡ് നികുതി അടക്കുമ്പോള്‍ സ്വമേധയാ ആ നോട്ടിഫിക്കേഷന്‍ അസാധുവാകും. ഇക്കാര്യം അറിയിച്ചു കൊണ്ട് ഡിവിഎല്‍എയില്‍ നിന്നു സന്ദേശം ലഭിക്കുകയും ചെയ്യും. എസ്ഒആര്‍എന്‍ ഇല്ലാത്ത എല്ലാ കാറുകളും നിരത്തുകളില്‍ ഉപയോഗിക്കുന്നതായി കണക്കാക്കി നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ് ഒ ആര്‍ എന്‍ നല്‍കാതെ കാര്‍ പിടിക്കുകയും അതിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ടെത്തുകയും ചെയ്താല്‍ 100 പൗണ്ടാണ് പിഴ. റോഡ് ടാക്സ് അടച്ചിട്ടില്ലെങ്കില്‍ 40 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ പിഴ ഈടാക്കിയേക്കും. ഇതിനെതിരെ കോടതിനടപടികള്‍ക്ക് തുനിഞ്ഞാല്‍ പിഴ 1000 പൗണ്ട് വരെ ആകാം.
Leave a Reply