ഇടിമിന്നലില്‍ പടക്ക നിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലോട് പടക്ക നിര്‍മാണശാലയിലാണ് അപകടം. ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു. മൂന്നരയോടെയാണ് സംഭവം. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റ റബര്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.