ജന്തുജാലങ്ങൾ പലപ്പോഴും മനുഷ്യരെ അമ്പരപ്പിക്കാറുണ്ട്. ഇവയുടെ പ്രവർത്തികൾ കാണുന്നവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം. അത്തരത്തിൽ ഒരു മീനാണ് ഈ വീഡിയോയിലെ താരം. സ്റ്റവിലെ പാനിൽ തിളച്ചുമറിഞ്ഞ എണ്ണയിലേക്ക് ഇട്ട മീനാണ് വാലാട്ടി പിടച്ച് ഏവരെയും ഞെട്ടിച്ചത്. മരണത്തിനു കീഴടങ്ങാൻ തയ്യാറാവാത്ത മീനിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

കൂടുതൽ അപകടം ഉണ്ടാവാതിരിക്കാൻ മീനിനെ കൈകാര്യം ചെയ്യുന്നയാൾ പാൻ സ്റ്റവിൽ നിന്നും പൂർണമായും പുറത്തേക്കെടുത്ത് സിങ്കിനരികിലേക്കെത്തിച്ചു. റെഡ്‌ഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ കണ്ടവരിൽ ചിലർ അത്ഭുതപ്പെട്ടു. തല മുറിച്ചുമാറ്റപ്പെട്ട നിലയിലെ മീനാണ് ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂർണമായും ജീവനില്ലാത്ത മീനിനെയാണോ ഇദ്ദേഹം പൊരിക്കാനായി എടുത്തത് എന്നൊരാൾ ആശ്ചര്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ചർച്ചയായ വീഡിയോ ചുവടെ കാണാം: