ദീപ പ്രവീണ്‍
ഞങ്ങള്‍ കോട്ടയംകാര്‍ക്ക് മീന്‍കറി ഒരു വീക്ക്‌നെസ് ആണ്. കപ്പയും മീനും ഇല്ലാത്ത ഒരു ഞായറാഴ്ച ഞങ്ങള്‍ക്ക് ഓര്‍ക്കാനേ കഴിയില്ല. അതുപോലെ ഓരോ വീട്ടിലെ അമ്മച്ചിമാര്‍ക്കും മീന്‍കറി വയ്ക്കാന്‍ അവരുടേതായ ചില പൊടിക്കൈകള്‍ ഉണ്ട്. ഇത് എന്റെ അമ്മ വയ്ക്കാറുളള വറുത്തരച്ച മീന്‍ കറി.
വറുത്തരച്ച മീന്‍കറി
1. മീന്‍ – 1/2 k.g.
2. ചെറിയ ചുവന്ന സവാള – 1
3. കൊച്ചുള്ളി – 3 എണ്ണം
4.ഇഞ്ചി ചതച്ചത് – 1 tsp.
5.വെളുത്തുള്ളി ചതച്ചത് – 1 tsp.
6. കുരുമുളക് ചതച്ചത് – 1/2 tsp
7. കാശ്മീരി മുളക് പൊടി (പിരിയന്‍ മുളക് ) -1 1/2 tsp.
8. മല്ലിപൊടി – 1 tsp
9. തേങ്ങ ചിരകിയത് – 1 cup
10. പച്ചമുളക് അരിഞ്ഞത് – 3
11.മഞ്ഞള്‍ പൊടി – 1/4 tsp.
12. കുടമ്പുളി – 2 (കുടംപുളിക്ക് പകരം ഒരു ചെറിയ പച്ച മാങ്ങയും ഉപയോഗിക്കാം).
13. കടുക് – 1/4 tsp
14. ഉലുവ – 1/4 tsp
15 . കറിവേപ്പില
17. നാരങ്ങനീര് / വിനാഗിരി – 1/ 4 ടീസ്പൂണ്‍.
എണ്ണ, ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
1. പുളി ഒരു കപ്പ് ചൂട് വെളളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക.
2. മീന്‍, ഉപ്പ്, വിനാഗിരി,കുറച്ച് മഞ്ഞള്‍ പൊടി, അരടീസ്പൂണ്‍ മുളകുപൊടി, കുറച്ച് ഇഞ്ചി വെളുത്തുളളഇ ചതച്ചത് ചേര്‍ത്ത് 15മുതല്‍ അരമണിക്കൂര്‍ വരെ അരപ്പ് പിടിക്കാന്‍ വയ്ക്കുക.
3. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി, തേങ്ങാ, കൊച്ചുളളി അരിഞ്ഞത്, കുരുമുളക്, ഉലുവ എന്നിവ നന്നായി മൂപ്പിച്ച് എടുക്കുക, പിന്നെ തീ കുറച്ച് ബാക്കി ഉളള മുളക് പൊടിയും മല്ലിപ്പൊടിയും ചേര്‍ത്തിളക്കി ഒന്ന് കൂടി ഇളക്കി ഈ മസാലക്കൂട്ട് തണുക്കാന്‍ വയ്ക്കുക. കുറച്ച് വെളളം കുടഞ്ഞ് മസലാക്കൂട്ട് നന്നായി അരച്ചെടുക്കുക.
4.പാനില്‍ എണ്ണ ചൂടാക്കി മീന്‍ കഷണങ്ങള്‍ ഒന്നോ രണ്ടോ മിനിട്ട് ഇട്ട് വറുത്ത് കോരുക. മീന്‍ വറുത്ത എണ്ണയില്‍ കടുക് വറുക്കുക. ശേഷം കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി എന്നിവ നന്നായി മൂപ്പിക്കുക
5.അരിഞ്ഞ സവാളയും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മഞ്ഞള്‍ പൊടി ചേര്‍ത്ത് ഇളക്കുക. മീനും പുളിവെളളവും ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് പാകത്തിനാണോ എന്ന് നോക്കുക. കൂടുതല്‍ ഗ്രേവി ആവശ്യമുണ്ടെങ്കില്‍ അതിനനുസരിച്ച് ചൂടുവെളളം ചേര്‍ക്കാവുന്നതാണ്. ചെറുതീയില്‍ മൂടിവച്ച് വേവിക്കുക. വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഒരു തിള വരുന്നത് വരെ വേവിക്കുക. തീ അണച്ച് കുറച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി അടച്ച് വയ്ക്കുക. സ്വാദിഷ്ടമായ മീന്‍ കറി റെഡി.
ഒഴിവു സമയങ്ങളില്‍ പാചകവും, ഫോട്ടോഗ്രാഫിയും ഹോബിയാക്കിയിട്ടുള്ള ദീപ പ്രവീണ്‍ എല്‍എല്‍എം ബിരുദധാരിയാണ്. യുകെയില്‍ വന്നതിനു ശേഷം ഇവിടെ നിന്നും ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
Leave a Reply