ദീപ പ്രവീണ്‍

നാടന്‍ വൈന്‍
……………………….
‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം ,
അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി
മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും ,
മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം ,
അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം’.

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ കണ്ട ആരും ഈ വരികള്‍ മറന്നിരിക്കാന്‍ വഴിയില്ല. നല്ല മുന്തിരിത്തോപ്പുകള്‍ കാണുമ്പോള്‍ പലരും ഈ വരികള്‍ ഓര്‍ക്കുന്നതായി പറയാറുണ്ട് . എന്നാല്‍ നല്ല വിളഞ്ഞു പഴുത്ത മുന്തിരികുലകള്‍ കാണുമ്പോ അമ്മ വീട്ടില്‍ ഭരണിയില്‍ ഇട്ടു വെയ്ക്കുന്ന മധുരമുള്ള മുന്തിരി കള്ളിന്റെ ഓര്‍മയാണ് എനിക്ക് വരാറ് . പല ജാതി വൈനുകള്‍ കുടിച്ചിട്ടുണ്ട് എങ്കിലും അമ്മ ഉണ്ടാകുന്ന ആ നാടന്‍ മുന്തിരി വൈനിനു പകരം വെയ്ക്കവുന്നത് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. സമ്മര്‍ മുന്തിരികാലങ്ങളുടേത് കൂടിയാണ്, അതുകൊണ്ടുതന്നെ ഇപ്പൊ വൈന്‍ ഇട്ടു വെച്ചാല്‍ ക്രിസ്മസ് സമയത്ത് കേക്കിനോപ്പം വിളമ്പാന്‍ സ്വാദിഷ്ടമായ നാടന്‍ വൈന്‍ റെഡി.

വേണ്ട സാധനങ്ങള്‍
……………………………….

മുന്തിരി (കഴുകി വെള്ളം കളഞ്ഞത് ) 1 കിലോ
പഞ്ചസാര 2 കിലോ
തിളപ്പിച്ചാറ്റിയ വെള്ളം 3 മുതല്‍ 4 ലിറ്റര്‍ വരെ.
മുഴുവന്‍ ഗോതമ്പ് 1 കപ്പ്
കറുവ പട്ട ഒന്നോ, രണ്ടോ.
ജാതിപത്രി 23.
ഗ്രാമ്പു 58 വരെ.
ഏലക്കാ ചതച്ചത് 34
ഇസ്റ്റ് 1.5 ടീ സ്പൂണ്‍
ചെറു ചൂടുവെള്ളം 1 കപ്പ്
റം / ബ്രാണ്ടി 2 ടേബിള്‍ സ്പൂണ്‍.
കഴുകിഉണക്കിയ വൈന്‍ പാത്രം.

തയ്യാറാക്കുന്ന വിധം:

1. ഇളം ചൂട് വെള്ളത്തില്‍ ഇസ്റ്റ് ഇട്ടു പത്തു മുതല്‍ 15 മിന്ട്ട് വരെ വെയ്ക്കുക
2. തെയ്യാറാകിയ മുന്തിരി (ഒട്ടും വെള്ള മയം പാടില്ല ) കൈ കൊണ്ട് നന്നായി ഞെരടി എടുക്കുക.
3. വൈന്‍ ഉണ്ടാകുന്ന ജാറില്‍ മുന്തിരി മിശ്രിതം കുറച്ച് നിറച്ചു അതിനു മുകളില്‍ പഞ്ചസാര, മസാല കൂട്ട് ഈ ക്രമത്തില്‍ മുന്തിരി തീരും വരേ പല പടിയായി നിറയ്ക്കുക. ശ്രദ്ധിക്കണ്ട കാര്യം വൈന്‍ ജാറിന്റെ പകുതി വരയേ ഈ കൂട്ടു പാടുള്ളൂ. അത് കൊണ്ട് ഒന്നില്‍ കൂടുതല്‍ വൈന്‍ ജാറുകള്‍ ആണ് ഉപയോഗിക്കാറ്.
3 മുന്തിരി ചാറിനു മുകളില്‍ ഇസ്റ്റ് ഒഴിച്ചു വായു കയറാതെ അടച്ച് സൂര്യ പ്രകാശം കടക്കാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കുക.
4. ആദ്യ രണ്ടു ആഴ്ച എല്ലാ ദിവസവും അതിനു ശേഷം ഒരാഴ്ച്ച ഒന്നിട വിട്ട ദിവസങ്ങളിലും ഉണങ്ങിയ മര തവികൊണ്ട് മുന്തിരി കൂട്ട് ഇളക്കി കൊടുക്കേണ്ടതാണ്.
5 . 21 ദിവസങ്ങള്‍ക്കു ശേഷം നല്ല തോര്‍ത്തില്‍ ഈ മുന്തിരി കൂട്ട് പിഴിഞ്ഞ് തെളി ഉറ്റി മറ്റു ഒരു പാത്രത്തില്‍ സൂക്ഷിക്കുക. (റം / ബ്രാണ്ടി ചേര്‍ക്കുന്നുണ്ട് എങ്കില്‍ അതും ചേര്‍ത്ത്)
6. അതിനു ശേഷം രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ തെളി ഉറ്റി പാത്രം മറ്റെണ്ടാതാണ്. നമുക്ക് തൃപ്തി കരമായ ഒരു കന്‍സിസ്റ്റന്‍സി കിട്ടുന്നതുവരെ ഒന്ന് രണ്ടു ആഴ്ച ഇത് ചെയ്യാവുന്നതാണ്.
അതിനു ശേഷം വൈന്‍ കുപ്പികളിലെയ്ക്ക് മാറ്റി അടച്ചു സൂക്ഷിക്കാം.

deepaഒഴിവു സമയങ്ങളില്‍ പാചകവും, ഫോട്ടോഗ്രാഫിയും ഹോബിയാക്കിയിട്ടുള്ള ദീപ പ്രവീണ്‍ എല്‍എല്‍എം ബിരുദധാരിയാണ്. യുകെയില്‍ വന്നതിനു ശേഷം ഇവിടെ നിന്നും ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.