ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശനിയാഴ്ച ലണ്ടനിൽ അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിൽ മുഖംമൂടി ധരിച്ച ഒരു സംഘം അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ രണ്ട് അഭയാർത്ഥി വിരുദ്ധ സംഘങ്ങൾ പടിഞ്ഞാറൻ ലണ്ടനിലെ സ്റ്റോക്ക്ലി റോഡിലുള്ള ക്രൗൺ പ്ലാസയിലേക്ക് ആണ് മാർച്ച് നടത്തിയത്. മുഖംമൂടി ധരിച്ച ഒരു സംഘം പിൻവാതിലിലൂടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച് സുരക്ഷാ വേലികൾ തകർത്തുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
മറ്റ് പ്രകടനക്കാർ വെസ്റ്റ് ഡ്രെയ്‌റ്റണിലെ ചെറി ലെയ്‌നിലെ അടുത്തുള്ള നോവോടെലിലേക്കും ഒരു ഹോളിഡേ ഇന്നിലേക്കും നീങ്ങി. അക്രമത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട് . ഏകദേശം 500 പ്രതിഷേധക്കാർ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് . ക്രമസമാധാനം നിയന്ത്രിക്കണമെങ്കിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്ന് ലണ്ടനിൽ പോലീസ് സംവിധാനത്തിന്റെ ചുമതലയുള്ള കമാൻഡർ ആദം സ്ലോനെക്കി പറഞ്ഞു. ഇതിനിടെ ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ മാസ്കുകൾ മാറ്റണമെന്ന് ആവശ്യപ്പെടാൻ അധികാരം നൽകുന്ന ഉത്തരവ് പോലീസ് നടപ്പിലാക്കിയിട്ടുണ്ട്.
Leave a Reply