ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ എസെക്സ് ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന എത്യോപ്യൻ ലൈംഗിക കുറ്റവാളിയെ തെറ്റായി മോചിപ്പിച്ചതിനു പിന്നാലെ, ഇംഗ്ലണ്ടിലെ വിവിധ ജയിലുകളിൽ നിന്നായി അഞ്ച് തടവുകാരെ കൂടി സമാനമായ രീതിയിൽ വിട്ടയച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിൽ ജോലിക്കാരുടെ യൂണിയനായ ‘പ്രിസൺ ഓഫിസേഴ്‌സ് അസോസിയേഷൻ (POA)’ ആണ് കടുത്ത രാഷ്ട്രീയ പ്രത്യഘാതങ്ങൾ ഉളവാക്കുന്ന വിവരങ്ങൾ അറിയിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ച എച്ച് എം പി ചെൽംസ്ഫോർഡിൽ നിന്നാണ് 12 മാസം ശിക്ഷ ലഭിച്ച ഹദുഷ് കെബാത്തു മോചിതനായത്. ഇയാളെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ നോർത്ത് ലണ്ടനിൽ നിന്ന് പിടികൂടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ എച്ച് എം പി പെൻടൺവിൽ, എച്ച് എം പി ഡർഹാം, ഹെർട്‌ഫോർഡ്‌ഷെയറിലെ എച്ച് എം പി ദി മൗണ്ട്, റീഡിംഗ് ക്രൗൺ കോടതി എന്നിവിടങ്ങളിൽ നിന്നാണ് ഈ തെറ്റായ മോചനങ്ങൾ നടന്നത്. ഇതിൽ ഒരാൾ ഇപ്പോഴും ഒളിവിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രേഖകളിലെ പിഴവാണ് കെബാത്തുവിന്റെ മോചനത്തിന് കാരണമായതെന്നും, ജയിലിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും ഫെയർഹസ്റ്റ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ജസ്റ്റിസ് മിനിസ്റ്റർ ഡേവിഡ് ലാമി പാർലമെന്റിൽ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇത് മാനുഷിക പിഴവിന്റെ ഫലമാണ്” എന്നാണ് മന്ത്രി പറഞ്ഞത് . രാജ്യമെമ്പാടുമുള്ള ജയിലുകളിൽ കൂടുതൽ കർശന പരിശോധനാ സംവിധാനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം, 2025 മാർച്ചുവരെ കഴിഞ്ഞ ഒരു വർഷത്തിൽ 262 തടവുകാർ പിഴവായി മോചിതരായി, ഇത് മുൻവർഷത്തേക്കാൾ 128 ശതമാനം വർദ്ധനയാണ്. ജയിലുകളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണിതെന്ന് ജസ്റ്റിസ് മിനിസ്ട്രി വ്യക്തമാക്കി.