ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ : മോർട്ട്ഗേജ്‌ നിരക്കുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങൾ മുൻപ് ഉണ്ടായിരുന്നതുപോലെ ഇപ്പോൾ ഡിന്നർ പാർട്ടികളിലും ഗോൾഫ് സ്ഥലങ്ങളിലും ഒതുങ്ങി നിൽക്കുന്നില്ല. സ്‌കൂൾ ഗേറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും തങ്ങളുടെ സുഹൃത്തുക്കളെ കാണുമ്പോൾ ജനങ്ങൾ മോർട്ട്ഗേജ് നിരക്കുകൾ നൽകുന്ന ആഘാതത്തെക്കുറിച്ച് സംസാരിക്കുന്ന സാഹചര്യങ്ങളിലേയ്ക്ക് നിലവിലെ നിരക്കുകൾ എത്തിച്ചേർന്നിരിക്കുകയാണ്. ഉത്കണ്ഠാകുലരായ വീട്ടുടമസ്ഥർ മാത്രമല്ല, മറിച്ച് വാടകയ്ക്ക് താമസിക്കുന്നവർ പോലും തങ്ങളുടെ ഉടമസ്ഥർ നിരക്കുകൾ അധികം വർദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ്. ഇത്തരം ഒരു സാഹചര്യത്തിലേക്ക് ജനങ്ങൾ എത്തിച്ചേരാൻ നിരവധി കാരണങ്ങളാണ് ഉള്ളത്. പ്രഥമ കാരണം നിലവിൽ സാധനങ്ങളുടെ വിലവർധന കാരണം ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളിലുള്ള വർദ്ധനവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണപ്പെരുപ്പം ഇനിയും ഉയർന്നു തന്നെ കുറേക്കാലം കൂടി തുടരുവാൻ സാധ്യതയുണ്ടെന്നത് ഔദ്യോഗിക ഡേറ്റ വിപണികളെയും വായ്പക്കാരെയും ഭയപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയിൽ തന്നെ ഇത്തരത്തിൽ ഉയർന്ന വിലകൾ ഒരു സാധാരണയായി മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും ജനങ്ങളിൽ നിലനിൽക്കുന്നു. പണപ്പെരുപ്പം ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ, പലിശ നിരക്കുകൾ പരമാവധി ഉയർത്തുക എന്നത് മാത്രമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ചെയ്യാനാകുന്ന ഉപാധി. നിലവിലെ 4.5 ശതമാനമെന്ന നിരക്കിൽ നിന്ന് 5.5 ശതമാനത്തിലേക്ക് ബാങ്കുകളുടെ പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകൾ പുറത്തുവരുമ്പോൾ, കടം കൊടുക്കുന്നവർക്ക് മേൽ ഉണ്ടാകുന്ന ബാധ്യതയും വർദ്ധിക്കും. അതിനാൽ തന്നെ അവർ മോർട്ട്ഗേജുകൾക്ക് മേൽ ഈടാക്കുന്ന നിരക്കും വർദ്ധിപ്പിക്കാനുള്ള സാഹചര്യമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.


നിലവിലെ സാഹചര്യത്തിന് കാരണം ഉയർന്ന പണപ്പെരുപ്പം താൽകാലികം മാത്രമായിരിക്കുമെന്ന് നിർദ്ദേശിച്ച സെൻട്രൽ ബാങ്കുകളാണെന്നും, അതിനാൽ തന്നെ സമൂഹം മൊത്തത്തിൽ ഉയർന്ന പണപ്പെരുപ്പവുമായി പൊരുത്തപ്പെടാൻ വൈകിയെന്നും ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) മുൻ ഡെപ്യൂട്ടി ഡയറക്ടറും കേംബ്രിഡ്ജ് സർവകലാശാലയിലെ ക്വീൻസ് കോളേജിന്റെ പ്രസിഡന്റുമായ മുഹമ്മദ് എൽ-എറിയൻ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കടം കൊടുക്കുന്നവർ നിലവിൽ അവരുടെ മോർട്ട്ഗേജ് ഡീലുകൾ യാതൊരു അറിയിപ്പും കൂടാതെ പിൻവലിക്കുന്നതും ജനങ്ങളെ ആഘാതത്തിൽ ആക്കിയിട്ടുണ്ട്. നാലു മണിക്കൂറിനു ശേഷം തങ്ങളുടെ ഡീലുകൾ പിൻവലിക്കുമെന്ന് വ്യാഴാഴ്ച എച്ച് എസ് ബി സി ബ്രോക്കർമാർക്ക് നോട്ടീസ് നൽകി. അപേക്ഷകൾ നിറഞ്ഞതിന് ശേഷം, തുടർന്നുള്ള അപേക്ഷകൾക്കായി വെള്ളിയാഴ്ച താൽക്കാലികമായി തുറക്കുമെന്ന അറിയിപ്പോടെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ അത് അവരെ പിൻവലിക്കുകയും ചെയ്തു. ഇതെല്ലാം ജനങ്ങളെ ആശങ്കയിൽ ആക്കുന്ന സാഹചര്യമാണ് ഉള്ളത്.