ആലപ്പുഴ കളർകോട് കെഎസ്ആ‍ർടിസി ബസിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ച‌ർ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ‌ പൂർണമായും തകർന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.