കെയ്റോ: മൂന്നാം നിലയില്‍ നിന്ന് താഴെക്ക് വീണ അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍. ഈജിപ്തിലാണ് സംഭവം. നഗരത്തിലെ ബാങ്കിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്ന് പോലീസുകാരാണ് അഞ്ച് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത്. ബാങ്കിന് തൊട്ടടുത്തുള്ള കെട്ടിടത്തിലുള്ള പരിസരവാസികള്‍ മൂന്നാം നിലയുള്ള കെട്ടിടത്തിലേക്ക് നോക്കി ബഹളം വെക്കുന്നത് കണ്ട പോലീസുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അകടകരമാം വിധം ഒരു അഞ്ചു വയസുകാരന്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

കെട്ടടത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്ന നിലയിലായിരുന്നു കുട്ടി നിന്നിരുന്നത്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായ പോലീസുകാര്‍ ആദ്യം തുണി വിരിച്ച് കുട്ടി വീഴുമ്പോള്‍ പിടിക്കാനുള്ള ശ്രമം നോക്കി എന്നാല്‍ അതിനു മുന്‍പെ താഴെക്ക് പതിച്ച കുട്ടിയെ പോലീസുകാരില്‍ ഒരാള്‍ കൈയിലൊതുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കുട്ടിയെ രക്ഷിച്ച പോലീസുകാരനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തു വന്നു. കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്റൂസ് അലി എന്നീ മൂന്ന് പോലീസുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവര്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസുകാര്‍ക്ക് നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണാം;