കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 55 മിനിറ്റിനകം ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റുപോയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്.അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്.

ബുക്കിങ് തുടങ്ങിയപ്പോൾ അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു.എന്നാൽ ആയിരത്തോളം പേർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടർന്ന് മിനിറ്റുകൾക്കകം തുക കുതിച്ചു കയറുകയായിരുന്നു.

Image result for kannur air port

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എക്സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയോളമായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. 186 സീറ്റുള്ള ബോയിങ് 737–800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അബുദാബിയിൽ നിന്നു കണ്ണൂരിലേക്കുള്ള നിരക്ക് 720 എഇഡിയിൽ ബുക്കിങ്ങ് തുടങ്ങിയ ടിക്കറ്റുകളും ഒരു മണിക്കൂറിനകം വിറ്റുപോയി.

ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബുക്കിങ് തുടങ്ങുന്നുവെന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെ സിഇഒ കെ.ശ്യാംസുന്ദറാണ് അറിയിച്ചത്. തൊട്ടുപിന്നാലെ 12.40നു ബുക്കിങ് തുടങ്ങി. 1.35 ആവുമ്പോഴേക്കും ടിക്കറ്റുകൾ മുഴുവൻ തീരുകയായിരുന്നു.