ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിമാനത്തിൽ യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഏറെയും. ഏറ്റവും സുഖകരവും ആയാസരഹിതവുമായ യാത്രയാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്.
എന്നാൽ വിമാന ടോയ്‌ലറ്റുകളുടെ കാര്യം വരുമ്പോൾ യാത്രക്കാർ എല്ലാം പിൻവാങ്ങും. അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. ഒരു പ്രമുഖ എയർലൈനിൽ വർഷങ്ങളോളം ജോലി ചെയ്ത മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാങ്ച്വറി ബാത്ത്റൂംസ് ബാത്ത്റൂം സ്പെഷ്യലിസ്റ്റുകളോട് സംസാരിക്കുമ്പോഴാണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

വിമാനത്തിലെ ഏറ്റവും മോശം സ്ഥലമായി യാത്രക്കാർ കണക്കാക്കുന്നത് ബാത്റൂമിനെ ആണെന്നുള്ളത് ഒരു യഥാർഥ്യമാണ്. പലപ്പോഴും ആളുകൾക്ക് ഉള്ളതായ തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിക്കുന്നത്.

ഇതിനെ കുറിച്ച് അവർ നൽകുന്ന നിർദേശങ്ങൾ ഇതൊക്കെയാണ്..

1. ലൂയിൽ നിർബന്ധമായും മാസ്ക് ധരിക്കുക. കാരണം ഇടുങ്ങിയ സ്ഥലവും, വിൻഡോകൾ ഇല്ലാത്തതും സാഹചര്യത്തെ കൂടുതൽ മോശമാക്കുന്നു.

2. ഒരു കാരണവശാലും പല്ലുകൾ വൃത്തിയാക്കരുത്. കാരണം വിമാനത്തിലേക്ക് എത്തുന്ന വെള്ളം എല്ലാം ഒരു ഉറവിടത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

3. ലൂ സീറ്റ്‌ ഉൾപ്പെടെ പ്രതലങ്ങളിൽ ഒന്നും തന്നെ സ്പർശിക്കരുത്. ഗ്ലൗസ് മുതലായ കാര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.

4. യാത്ര കഴിഞ്ഞെത്തിയാൽ ഉടൻ തന്നെ കുളിക്കുക. പല രാജ്യത്തുള്ള ആളുകളുമായും ഇടപഴകേണ്ടി വരുന്നതായതിനാൽ നിർബന്ധമായും കുളിക്കണം.

5. ഹാൻഡ് സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക.

6. കാലിൽ നിന്ന് ഷൂസ് ഊരി മാറ്റാൻ ശ്രമിക്കരുത്.

7. ഫ്ലൈറ്റിന്റെ തുടക്കത്തിലോ അവസാനത്തിലോ ലൂസ് ഉപയോഗിക്കരുത്.