ഗാങ്‌ഷോ: സാധാരണ ഫ് ളൈറ്റ് ടിക്കറ്റില്‍ ഒറ്റയ്ക്ക് ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്ന കാര്യം ഏതെങ്കിലും യാത്രക്കാരന് സങ്കല്‍പിക്കാന്‍ കഴിയുമോ? എന്നാല്‍ ചൈനയിലെ ഗാങ്‌ഷോവില്‍ നിന്നും പറന്നുയര്‍ന്ന ഒരു വിമാനത്തിലെ യാത്രക്കാരിക്ക് അത്തരമൊരു ഭാഗ്യമാണ് കൈവന്നത്. ഷാങ് എന്ന് വിളിപ്പേരുള്ള യുവതിയാണ് ഭാഗ്യവതിയായ യാത്രക്കാരി. ഗാങ്‌ഷോയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു ഷാങ്.
വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞശേഷമാണ് യുവതി താന്‍ മാത്രമാണ് ഇതിലെ യാത്രക്കാരിയെന്നറിഞ്ഞത്. വിമാനം ചാര്‍ട്ടര്‍ ചെയ്തു പറക്കുന്നപോലെയായിരുന്നു അപ്പോഴത്തെ അനുഭവമെന്ന് സന്തോഷം ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷാങ് പറഞ്ഞു. വിമാനം 10 മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരൊന്നും ഇല്ലാതെ പറക്കേണ്ടിവന്നത്. അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചകാരണമായിരുന്നു വിമാനം വൈകിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് മറ്റു യാത്രക്കാരെല്ലാം നേരത്തെ സ്ഥലംവിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ യാത്രയ്ക്ക് കാത്തിരുന്ന ഷാങ്ങിനെതേടി അപൂര്‍വഭാഗ്യം കൈവരികയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒറ്റ യാത്രക്കാരിയുമായുള്ള വിമാനയാത്ര പുതിയ അനുഭവമണെന്ന് വിമാന ജീവനക്കാരും പറയുന്നു. യാത്രയിലുടനീളം എയര്‍ ഹോസ്റ്റസുമാര്‍ക്കൊപ്പം തമാശപറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും ഷാങ് സമയം ചെലവഴിച്ചു. വിമാനം ലാന്‍ഡ് ചെയ്തശേഷം പൈലറ്റുമൊത്ത് അല്‍പനേരം ചെലവഴിച്ചശേഷമാണ് ഷാങ് മടങ്ങിയത്.