ഓഗസ്റ്റില്‍ പെയ്ത റെക്കോര്‍ഡ് മഴയ്ക്ക് കാരണമായത് മേഘ വിസ്‌ഫോടനമാണെന്ന്(Cloudburst) ശാസ്ത്രജ്ഞർ കണ്ടെത്തി . ഈ വര്‍ഷം ഓഗസ്റ്റില്‍ പെയ്തത് 951 മില്ലി ലിറ്റര്‍ മഴ. എഴുപത് വര്‍ഷത്തിന് ശേഷമാണ് ഓഗസ്റ്റില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. കുറഞ്ഞ ദിവസത്തില്‍ അളവിലധികം മഴ ലഭിച്ചതെങ്ങനെ? ഇതിന് ഉത്തരം തേടുകയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍. എണ്‍പതിലേറെ ഉരുള്‍പൊട്ടലുകള്‍ക്കും പ്രളയത്തിനും കാരണമായ അതിതീവ്ര മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനത്തിന് സമാനമായ അന്തരീക്ഷമാണെന്ന ശാസ്ത്രീയ പഠനം പുറത്തുവിട്ടിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കേരളത്തില്‍ വളരെ അപൂര്‍വമായ, മേഘവിസ്‌ഫോടനം നടന്നതായാണ് ഇവരുടെ കണ്ടെത്തല്‍. കൊച്ചി സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങളും മറ്റ് അന്തരീക്ഷ സാഹചര്യങ്ങളും വിലയിരുത്തിയാണ് പഠനം.

വേള്‍ഡ് മെറ്റീരിയളജിക്കല്‍ ഓര്‍ഗനൈസേഷന്റെ നിര്‍വചനമനുസരിച്ച് മേഘ വിസ്‌ഫോടനത്തിന് ‘കോരിച്ചൊരിയുന്ന പോലെ പൊടുന്നനെ പെയ്യുന്ന മഴ’ എന്നാണ് അര്‍ഥം. അത്തരത്തിലുള്ള മഴ കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായി. കഴിഞ്ഞവര്‍ഷവും അതിതീവ്ര മഴ ഉണ്ടായി എന്നാല്‍ അതിന് മേഘവിസ്‌ഫോടനം ഒരു കാരണമല്ല എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് റഡാര്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.എസ് അഭിലാഷ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2008 ല്‍ ജൂണ്‍ മാസം മുതല്‍ക്കേ പെയ്ത മഴക്ക് ശേഷം ഓഗസ്റ്റ് പകുതിയോടുകൂടി പെയ്ത ശക്തിയേറിയ മഴയായിരുന്നു മഹാ പ്രളയമായി മാറിയത്. ആ മഴയെ നമുക്ക് വേണ്ടപോലെ മാനേജ് ചെയ്യാന്‍ പറ്റിയില്ല. അതേ സമയം 2019 ലെ പെരുമഴ നമുക്ക് ഒരു വിധത്തിലും മാനേജ് ചെയ്യാന്‍ ഒക്കാത്തതായിരുന്നു. പൊതുവില്‍ മഴ കുറഞ്ഞ ജൂണിനും ജൂലൈയ്ക്കും ശേഷം അപ്രതീക്ഷിതമായാണ് ഓഗസ്റ്റ് 7 മുതല്‍ 11 വരെ മഴ തകര്‍ത്ത് പെയ്തത്. 2018 പ്രളയ ദിവസങ്ങളില്‍ പെയ്തതിനേക്കാള്‍ വളരെയേറെ മഴയുണ്ടായി. ഇടിയും, മിന്നലും ,ചെറു ചുഴലി പ്രതിഭാസവും, ജല ചുഴലിയും അടക്കമുള്ള മേഘങ്ങളുടെ ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാണ് ഈ വര്‍ഷം ഉണ്ടായത് മേഘ വിസ്‌ഫോടനമാണ് എന്ന് പറയാന്‍ കഴിയുന്നത്.’

റിസര്‍ച്ച് സയന്റിസ്റ്റ് ഡോ.പി വിജയകുമാര്‍, റിസര്‍ച്ച് സ്‌കോളര്‍ എ വി ശ്രീനാഥ് എന്നിവരും ഡോ.അഭിലാഷിനൊപ്പം പഠന സംഘത്തിലുണ്ടായിരുന്നു. അതിതീവ്ര മഴ പ്രളയത്തിനും വരള്‍ച്ചക്കും കാരണമാവുമെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.