സ്വന്തം ലേഖകൻ

ട്രാൻസ് അറ്റ്ലാന്റിക് ജെറ്റിൽ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്ത ഗാർഡ് ഇപ്പോൾ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നു. ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് ഫ്ലൈറ്റിൽ നിന്നാണ് ഭയചകിതനായ യാത്രക്കാരൻ തോക്ക് കണ്ടെത്തിയത്.

മുൻ പ്രൈം മിനിസ്റ്റർ ആയത് കൊണ്ടു കാമറൂണിനു ഇപ്പോഴും മെട്രോ പൊളിറ്റൻ പോലീസിന്റെ സംരക്ഷണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ ഓപ്പറേഷനൽ ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങളെ പറ്റി അഭിപ്രായം പറയാനാവില്ല എന്ന് കാമറൂണിന്റെ ടീം പ്രതികരിച്ചു.

മറന്നു വെച്ച തോക്ക് 9എംഎം ജിലോക്ക് 17 പിസ്റ്റൾ ആണെന്ന് കരുതുന്നു. ഉദ്യോഗസ്ഥൻ ബാത്‌റൂമിൽ കയറിയപ്പോൾ ഹോൾസ്റ്ററിൽ നിന്ന് ഊരി വച്ചതാവാനാണ് സാധ്യത . യു കെ യിലേക്കുള്ള ഫ്ലൈറ്റിൽ ഫെബ്രുവരി 3 നാണ് സംഭവം നടന്നത്. സുരക്ഷ ചുമതലകളിൽ നിന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ നീക്കം ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. യു കെ പോലീസിനെ അത്യാവശ്യഘട്ടങ്ങളിൽ ആയുധവുമായി സഞ്ചരിക്കാൻ അനുവദിക്കാറുണ്ടെന്ന് ബ്രിട്ടീഷ് എയർവേസ് പറഞ്ഞു. സംഭവം ജീവനക്കാരുടെ കൃത്യമായ ഇടപെടൽ മൂലം നിയന്ത്രണവിധേയമായി. കാമറൂൺ 2016ജൂലൈ വരെ 6 വർഷം പ്രധാന മന്ത്രിയായിരുന്നു