ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഈ വാരാന്ത്യത്തിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ 22, സ്കോട്ട് ലൻഡിൽ എട്ട്, വെയിൽസിൽ ആറ് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ആണ് നൽകിയിരിക്കുന്നത് . പ്രത്യേകിച്ച് സൗത്ത് വെയിൽസ്, സൗത്ത് പടിഞ്ഞാറൻ ഇംഗ്ലണ്ട്, കംബ്രിയ എന്നീ ഇടങ്ങളിൽ കനത്ത മഴ മൂലം യാത്രാ തടസ്സങ്ങളും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശനിയാഴ്ച ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അതേസമയം, നോർത്ത് അയർലണ്ട്, വടക്കുകിഴക്കൻ ഇംഗ്ലണ്ട്, തെക്കുകിഴക്കൻ സ്കോട്ട് ലൻഡ് എന്നിവിടങ്ങളിൽ താരതമ്യേന വരണ്ട കാലാവസ്ഥയായിരിക്കാമെന്ന് പ്രവചിക്കുന്നു. ഞായറാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ ലഭിക്കുമെങ്കിലും വൈകുന്നേരത്തോടെ ഇംഗ്ലണ്ട്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിൽ മഴ കുറയുമെന്നും സൂചന.

ഇതിനൊപ്പം അടുത്ത ആഴ്ച മുതൽ കൂടുതൽ മോശമായ കാലാവസ്ഥയാണെന്നാണ് മുന്നറിയിപ്പിൽ പൊതുവായി ഉൾപ്പെടുത്തിയിരിക്കുന്നത് . തിങ്കളാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തെക്കുപടിഞ്ഞാറിൽ രൂപംകൊള്ളുന്ന ശക്തമായ ലോ പ്രഷർ യുകെയിലെത്തുകയും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും മെറ്റ് ഓഫിസ് ഡെപ്യൂട്ടി ചീഫ് മെറ്റീരോളജിസ്റ്റ് സ്റ്റീവൻ കീറ്റ്സ് പറഞ്ഞു. മുന്നറിയിപ്പുകൾ വാരാന്ത്യത്തിൽ കൂടുതൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.











Leave a Reply