ടോം ജോസ് തടിയമ്പാട്
ആധുനിക കാലത്ത് നഴ്സിംഗ് അല്ലെങ്കിൽ ഹെൽത്ത് കെയർ എന്ന് പറയുന്നത് ഏറ്റവും പ്രസിദ്ധമായ പബ്ലിക് സർവ്വീസ് ആയി മാറിയിരിക്കുന്നു . –
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ മാനുഷിക അധ്വാനത്തെ ലഘൂകരിക്കുവാൻ ഈ മേഖലയിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർവ്വീസിൽ ഇന്നും മനുഷ്യാദ്ധ്വാനത്തിന് സാരമായ കുറവ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സർവ്വീസായി എൻ എച്ച് എസ് നിലനിൽക്കുന്നത് .
നഴ്സിംഗിന്റെ ചരിത്രം അന്വേഷിച്ച് ചെന്നാൽ മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തുതന്നെ നഴ്സിംഗിന്റെ ചരിത്രവും ആരംഭിച്ചു എന്നുവേണം കരുതാൻ . കാരണം മനുഷ്യന് മനുഷ്യന്റെ ശുശ്രൂഷ എല്ലാ കാലത്തും ആവശ്യമായിരുന്നു .
ബൈബിളിൽ നോക്കിയാൽ മാതാവിന്റെ സഹോദരി ഗർഭിണിയായിരുന്ന സമയത്ത് മൂന്ന് മാസക്കാലം മാതാവ് ശുശ്രൂഷകൾ ചെയ്തുകൊടുത്തതായി കാണാം , അതുപോലെ ഭാരതത്തിന്റെ വേദങ്ങളിൽ കാണുന്ന ആയുർവ്വേദ ചികിത്സയ്ക്കും ഒട്ടേറെ നഴ്സിംഗ് സഹായം ആവശ്യമായിരുന്നു . കുറച്ചുകൂടി മുൻപോട്ടുവരുമ്പോൾ WET NURSE എന്നു പറയുന്ന ഒരു വിഭാഗം ജോലി ചെയ്തിരുന്നതായി ചരിത്ര ത്തിൽ കാണാം . പ്രസവശേഷം പലതരത്തിലുള്ള രോഗകാരണങ്ങളാൽ കുഞ്ഞിന് മുലയൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം കുഞ്ഞുങ്ങളെ മുലയൂട്ടുക എന്ന തായിരുന്നു ഇവരുടെ ജോലി .
പിന്നീട് കുറച്ചുകൂടി മുമ്പോട്ടുവരുമ്പോൾ നഴ്സിംഗിന് നിർവ്വചനമായി കാണു ന്നത് “ Women Looking after the child ” എന്നതായിരുന്നു . കാലം മാറിയപ്പോ വീണ്ടും നഴ്സിംഗിന് നിർവ്വചനം മാറി , “ Women Looking after the sick person ‘ ” എന്നതായി , കാലം കഴിഞ്ഞപ്പോൾ നഴ്സിംഗ് മേഖലയിൽ സ്ത്രീകളുടെ കുത്തക അവസാനിച്ചു . ആ മേഖലയിൽ ഒട്ടേറെ പുരുഷന്മാരും ഇന്ന് സ്തുത്യർഹമായ സേവനം നടത്തുന്നു . അങ്ങനെ നഴ്സിന്റെ നിർവ്വചനവും മാറ്റി നിർണ്ണയിക്കപ്പെട്ടു . ഇന്ന് നഴ്സിന്റെ നിർവ്വചനമായി അറിയപ്പെടുന്നത് Nursing is a science and art that promoting quality of life as defined by person and family throughout their life experience from birth to care at the end of life ” എന്നായി .
ആധുനിക നഴ്സിംഗ് ചരിത്രത്തിന്റെ വേരുകൾ അന്വേഷിച്ച് ചെന്നാൽ അത് ചെന്ന് നിൽക്കുന്നത് കന്യാസ്ത്രീകളിലും പട്ടാളസർവ്വീസിലുമാണ് . മൂറിവറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നത് ഒരു ജോലിയായിട്ടാണ് പട്ടാളത്തിൽ ചെയ്തിരുന്നത് . എങ്കിൽ മനുഷ്യസേവനം ദൈവസേവയുടെ ഭാഗമായിട്ടാണ് കന്യാസ്ത്രീകൾ ഈ ജോലി ചെയ്തിരുന്നത് . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇംഗ്ലണ്ടുൾപ്പടെ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് സൂപ്പർവൈസർ അറിയപ്പെടുന്നത് സിസ്റ്റർ എന്നാണ് .
19 -ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പോലും നഴ്സിംഗ് ജോലിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ല . കൂടുതലും ഈ ജോലി ചെയ്തിരുന്നത് സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളായിരുന്നു . ഈ ജോലി അടുക്കള ജോലിക്ക് സമാന മായിട്ടാണ് ഈ കാലത്ത് കണ്ടിരുന്നത് .
വളരെ നല്ല നിലയിൽ സാമ്പത്തികവും സാമൂഹ്യ അംഗീകാരവും ഉണ്ടായിരുന്ന ഇംഗ്ലീഷ് മാതാപിതാക്കൾക്ക് ഇറ്റലിയിൽ ഫ്ളോറൻസ് എന്ന സ്ഥലത്ത് ജനിച്ച് ദൈവവിളിയുടെ ഭാഗമായി നഴ്സിംഗ് ജോലി തിരഞ്ഞെടുക്കുകയും പിന്നീട് ആധുനിക നഴ്സിംഗിന്റെ വഴികാട്ടി എന്നറിയപ്പെട്ട Florence Nightingale ന്റെ നഴ്സിംഗ് പ്രവേശനത്തോടുകൂടിയാണ് ആധുനിക നഴ്സിംഗിന് തുടക്കം കുറിച്ചത് .
” Crimean War ” ൽ മുറിവേറ്റ പട്ടാളക്കാരെ രക്ഷിക്കുവാൻ കൈവിളക്കുമായി നടന്ന് അവരെ ശുശ്രൂഷിക്കുക മാത്രമല്ല നഴ്സിംഗ് മേഖലയിൽ അവർ നടപ്പാക്കിയ ശുചിത്വത്തിൽ ഊന്നിയ നഴ്സിംഗ് സേവനത്തിലൂടെ ഒട്ടേറെ പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . ഇതിലൂടെ ഫ്ളോറൻസ് നെറ്റിംഗേലും നഴ്സിംഗ് മേഖലയും ലോകത്തിന്റെ സമസ്ത മേഖലയിലേക്കും വളരുകയായിരുന്നു .
എന്നാൽ നഴ്സിംഗ് ജോലിയിൽ രാജ്യസ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും ഭാഗമാക്കിയ വ്യക്തിത്വങ്ങളായിരുന്നു ഈഡിത്ത് കോവലും മഹാത്മാ ഗാന്ധിയും പമീല മൗണ്ട് ബാറ്റണും 1915 ഒക്ടോബർ 12 ന് ഈഡിത്ത് കോവലിനെ ” റ്റീർ ‘ കൊല കേന്ദ്രത്തിലേക്ക് നയിക്കപ്പെട്ടു . അവിടെ അവളെ കാത്തുനിന്നത് ജർമ്മൻ പട്ടാളത്തിലെ Firing Squad ആയിരുന്നു .
ഈഡിത്തിനെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് അവസാനമായി കണ്ട ക്രിസ്ത്യൻ പാതിരിയോട് അവൾ പറഞ്ഞു . “ ഞാൻ ഒട്ടേറെ തുടരെ തുടരെയുള്ള മരണം കണ്ടിട്ടുണ്ട് . മരണം എന്നെ സംബന്ധിച്ചിടത്തോളം പരിചിത മാണ് . അത് എന്നെ ഭയപ്പെടുത്തുന്നില്ല .
ഇംഗ്ലണ്ട് നേതൃത്വം കൊടുത്ത ഒന്നാം ലോകമഹായുദ്ധത്തിലെ ഐക്യസേന ഒട്ടേറെ പട്ടാളക്കാരെ രക്ഷപെടുത്തിയ അവൾ ജോലിചെയ്ത ഹോസ്പിറ്റലിലെ സുഹൃത്തുക്കൾക്ക് അവസാനനിമിഷം അവൾ ഇങ്ങനെ എഴുതി ഞാൻ നിങ്ങളോട് പറയുന്നു . നിങ്ങളുടെ സമർപ്പിത മനോഭാവം നിങ്ങൾക്ക് യഥാർത്ഥമായ സന്തോഷം നൽകും , മരണത്തിനും ജീവിതത്തിനുമിടയിൽ നിങ്ങൾ നൽകിയ സഹായങ്ങൾ ദൈവത്തിന്റെ മുമ്പിലും എന്റെ ഓർമ്മയിലുമുണ്ടാകും , രാവിലെ 9 മണിക്ക് ഫയ റിംഗ് ഓർഡർ വന്നു . അങ്ങനെ ഈഡിത് കോവൽ എന്ന ദേശസ്നേഹിയും യഥാർത്ഥ ദൈവവിശ്വാസിയും ആയിരുന്ന നഴ്സ് വെടികൊണ്ട് മരിച്ചു . മരിക്കുന്നതിനുമുൻപ് അവൾ വീണ്ടും ധൈര്യം കാണിച്ചു . തന്റെ കൊലപാതകികളോട് കുരിശിൽ കിടന്ന് ക്രിസ്തു ക്ഷമിച്ചതുപോലെ അവളും ക്ഷമിച്ചു . അതു മാത്രമല്ല താൻ ചെയ്ത എല്ലാ പ്രവർത്തികളും ന്യായീകരിക്കുവാനും ശ്രമിച്ചു . അങ്ങനെ ഒരു കുറ്റബോധവുമില്ലാതെ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . ”
Sir Winston churchil ഒരിക്കൽ പറഞ്ഞു . ” Courage is the first of human qualities because it is the quality which guarantees all others ” ഈ ഡിത്തിന്റെ ‘ പ്രതിജ്ഞാബദ്ധതയും രാജ്യസ്നേഹവും ധൈര്യവും ഒട്ടേറെ സഖ്യകക്ഷികളിൽ പട്ടാളക്കാരെയും പൗരന്മാരെയും രക്ഷിക്കാൻ സാധിച്ചു . അങ്ങനെ അവർ ബ്രിട്ടീഷ് സമൂഹത്തിന്റെ പ്രതീക്ഷയും ബ്രിട്ടീഷ് പ്രൈംമിനിസ്റ്റർ ആയിരുന്ന Gordon Brown ഉൾപ്പെടെ ഒട്ടേറെ മനുഷ്യരുടെ ആദർശവനിതയും ആയിമാറി . അതുമാത്രമല്ല Gordon Brown ഈഡിത്തിനെപ്പറ്റി ഒരു പുസ്തകവും രചിച്ചിട്ടുണ്ട് .
1865ൽ ഇംഗ്ലണ്ടിലെ നോർഫോക്ക് എന്ന് സ്ഥലത്തായിരുന്നു ഈഡിത്ത് ജനി ച്ചതെങ്കിൽ 50 വർഷങ്ങൾക്കുശേഷം അവളെ ജർമ്മൻ പട്ടാളങ്ങൾ വെടിവച്ചുകൊന്നത് അവിടെ നിന്നും വളരെ അകലെ ബൽജിയത്തിലായിരുന്നു.
.കുടുംബത്തിൽ നിന്നും ആയിരുന്നു ആതുരസേവനത്തിന്റെ ബാലപാഠങ്ങൾ ഈഡിത്ത് അഭ്യസിച്ചിരുന്നത് . Sunday Dinner – ന്റെ ഒരു ഭാഗം എല്ലാ ആഴ്ചയിലും അയൽപക്കത്തുള്ള പാവങ്ങൾക്കുവേണ്ടി ഈഡിത്തിന്റെ കുടുംബം മാറ്റി വയ്ക്കുമായിരുന്നു .
ഒരിക്കൽ ഈഡിത്ത് അവളുടെ കസിന് ഒരു കത്തെഴുതി . ഞാൻ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ചിലത് ചെയ്യാൻ പോകുന്നു . അത് എന്താണ് എങ്ങനെയാണ് എന്ന് എനിക്കറിയില്ല . പക്ഷേ ഞാൻ അത് ചെയ്യും .
ഒരു യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായിട്ടാണ് BAVIR FREE HOSPITAL അവൾ കണ്ടെത്തിയത് . പിന്നീട് ഇംഗ്ലീഷ് എയ്ഞ്ചൽ എന്ന് അതേ ഹോസ്പിറ്റലിൽ അവൾ അറിയപ്പെട്ടു . ഇവിടെ നിന്നുമായിരുന്നു അവളുടെ നഴ്സിംഗിന്റെ തുടക്കം കുറിച്ചത് . പാരമ്പര്യമായി കിട്ടിയ സ്വത്ത് ആ ഹോസ്പിറ്റലിലെ തീയേറ്ററിലേക്ക് ഉപ കരണങ്ങൾ വാങ്ങാൻ അവൾ സംഭാവന ചെയ്തു . ഇതിനിടയിൽ സ്വന്തം പിതാവിന് വളരെ കൂടുതലായ രോഗബാധ ഉണ്ടായതിനെതുടർന്ന് തിരിച്ചുവന്ന് അദ്ദേഹത്ത പരിചരിച്ച് സുഖപ്പെടുത്തിയതിനുശേഷം ലണ്ടനിലെ Foundation Fever Hospital ലിൽ ട്രെയിനിംഗിന് അപേക്ഷിക്കുകയും അവിടെ നിന്നും പൂർണ്ണമായി നഴ്സിംഗ് ട്രെയിനിംഗ് നേടുകയും ചെയ്തു .
ഈഡിത്തിന് പരിശീലനം കിട്ടിയത് ഇവാലുക്ക് എന്ന മേട്രണിന്റെ കീഴിലായിരുന്നു . ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കിയ ഒരു വ്യ ക്തിയായിരുന്ന EVA , മാത്രവുമല്ല നഴ്സിംഗിന്റെ നിലവാരം ഉയർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരൂന്നു .
ഈഡിത്ത് ആ കാലത്ത് എഴുതിയിരുന്ന കത്തുകളിൽ നിറഞ്ഞുനിന്നിരുന്നത് കൂടുതൽ അറിവും കഴിവും നേടി മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്സാഹമായിരു ന്നു . ഇതിന് അവൾക്ക് കിട്ടിയ വലിയ ഒരു അവസരമായിരുന്നു യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന സർജൻ ഡോ . ആന്റണി ഡിപേജ് 1907ൽ പുതിയതായി ബെൽജിയത്തിലെ ബസലിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിൽ ഞെടൺ ആകാനുള്ള ക്ഷണം . ഈ കാലഘട്ടത്തിൽ ബൽജിയത്തിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നത് സമൂഹ ത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകളും ദൈവസേവയുടെ ഭാഗമായി കന്യാസ്ത്രീകളുമായിരുന്നു . അക്കാലത്ത് നഴ്സിംഗ് ഒരു വിലമതിക്കാത്ത തൊഴിൽ മേഖല യായിരുന്നു . തന്നെയുമല്ല ട്രെയ്ൻഡ് ആയിട്ടുള്ള നഴ്സുമാരെപ്പോലെ ശുചിത്വബോധം ഉള്ളവരായിരുന്നില്ല . മേൽ പറഞ്ഞവർ .
ആദ്യമായി ഈഡിത്ത് ചെയ്തത് പുതിയ യൂണിഫോം അവർക്ക് നൽകുകയായിരുന്നു , അങ്ങനെ ശുചിത്വത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവർ തുടങ്ങിവച്ച നഴ്സിംഗ് കോഴ്സിന് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അത് ബെൽജി യത്തിലെ നഴ്സിംഗ് പ്രാഫഷനിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു . അതിലൂടെ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . അങ്ങനെ ഈഡിത്തിന്റെ ആശുപ്രതി ബൽജിയത്തിൽ വളരെയേറെ അറിയപ്പെട്ടു എന്നുള്ളതിന്റെ തെളിവാണ് അക്കാലത്ത് ബൽജിയത്തിലെ രാജ്ഞിയായ എലിസബത്തിന്റെ കൈ ഒടിഞ്ഞപ്പോൾ ബർക്കിൻഡെൽ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സുമാരെ അയച്ചുകൊടുത്തത് . ഈഡിത്ത് തന്റെ വിധവയായ അമ്മയെ കാണാൻ ഇംഗ്ലണ്ടിൽ വന്ന സമയത്തായിരുന്നു ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് . റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും വലിയ തിരക്കായിരുന്നു . എല്ലാവരും അവരുടെ ഭവനങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും എത്തിപ്പെടുവാൻ തിരക്കു കൂട്ടുകയായിരുന്നു എന്നാൽ ഈഡിത്ത് തന്റെ യാത്ര വെട്ടിച്ചുരുക്കി വീട്ടിൽ നിന്നും തിരിച്ച് ഹോസ്പിറ്റലിലേക്ക്പോകാൻ തീരുമാനിക്കുകയായിരുന്നു . യുദ്ധത്തിന്റെ തീഷ്ണഫലം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം .എന്നാൽ ആ യാത്ര അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു . പിന്നീട് ഒരിക്കലും തന്റെ മാതാവിനെ കാണാൻ അവൾക്ക് ഇംഗ്ലണ്ടിലേക്ക് വരാൻ കഴിഞ്ഞില്ല .
1914 ആഗസ്റ്റ് 4 -ാം തീയതി ബ്രിട്ടൻ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു . അടുത്ത നിമിഷം തന്നെ ജർമ്മൻ പട്ടാളം ബൽജിയത്തിൽ പ്രവേശിക്കുന്നത് ഈഡിത്തും അവളുടെ സുഹൃത്തുക്കളും അവരുടെ ഹോസ്പിറ്റലിന്റെ മേൽകൂരയിൽ കയറി നിന്ന് കണ്ടു . വലിയ വെടിയൊച്ചകളുടെ ശബ്ദത്തിൽ ഹോസ്പ്പിറ്റലിന്റെ ജനാലകൾ തകർന്നു വീണു . പേടിച്ച് വിറച്ച് ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്ന നഴ്സ് ജാക്വിലിനോട് ഈഡിത്ത് കാവൽ ഇങ്ങനെ പറഞ്ഞു . ഭയപ്പെടരുത് നമ്മുടെ ജീവിതം കേവലം നമ്മുടേത് മാത്രമല്ല അത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ് . ‘ ‘
ഈഡിത്ത് വീട്ടിലേക്ക് എഴുതിയ കത്തിൽ ഇങ്ങനെ വിവിരിച്ചു “ പട്ടണം ( ബ്രസൽ ) ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു കഴിഞ്ഞു.അവർ ഞങ്ങളുടെ അടുത്തെത്തികഴിഞ്ഞു കൂടുതൽ ദുരിതങ്ങൾ അനുഭവിക്കാണ് ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു . പക്ഷെ നിസ്സംശയം ഞാൻ വിശ്വസിക്കുന്നു . എൻെറ മാതൃരാജ്യം നേതൃത്വം കൊടുക്കുന്ന സഖ്യസൈന്യത്തിന് ശത്രുക്കളെ തടയാമെന്ന് . ഒരു പക്ഷേ ഞാനിവിടെ മരിച്ചേക്കാം . നമ്മുടെ സമൂഹത്തിനുവേണ്ടി മരിക്കേണ്ടി വന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അതിൽ നിന്നും പിൻതിരിയുകില്ല . ‘ദൈവം നിങ്ങളെ സുരക്ഷിതരാക്കട്ടെ ‘ എന്ന് എഴുതി കത്ത് ചുരുക്കി .
ജർമ്മൻ ആർമി അവരുടെ ആശുപത്രി കയ്യേറി റെഡ്ക്രോസ് ഹോസ്പിറ്റൽ ആക്കി മാറ്റി . ഈഡിത്ത് Matron എന്നുള്ള നിലയിൽ അവരുടെ കീഴിലുള്ള നഴ്‌സുമാർക്ക് ഇങ്ങനെ നിർദ്ദേശം നൽകി ഇവിടെ പരിക്കുപറ്റി വരുന്ന എല്ലാ പട്ടാളക്കാരെയും ശുശ്രൂഷിക്കണം . അത് ബ്രിട്ടീഷ് എന്നോ ജർമ്മൻ എന്നോ നമ്മൾ പരിഗണിക്കേണ്ടതില്ല . എല്ലാ ജീവനും ദൈവത്തിന്റെ മുമ്പിൽ ശ്രേഷ്ടമാണ് .
യുദ്ധത്തിൽ അഭയാർത്ഥികളും മുറിവേറ്റ പട്ടാളക്കാരും ഈഡിത്തിൻെറ ഹോസ്പിറ്റലിലേക്ക് ഒഴുകി . അവരെയെല്ലാം കഴിയുന്നത്ര ചികിത്സകൾ നൽകിയും വസ്ത്രങ്ങൾ നൽകിയും സഹായിച്ചു .
ജർമ്മൻ തടവറയിൽ നിന്നും ചാടി വന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാർക്ക് സാധാരണ ആളുകളുടെ സർജിക്കൽ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടാൻ ഈഡിത്തും അവരുടെ ഡപ്യൂട്ടി മേട്രണും സഹായിച്ചു . അക്കാലത്ത് ജർമ്മൻ പട്ടാളക്കാർ വ്യാപകമായി പതിച്ചിരുന്ന പോസ്റ്ററുകളിൽ ഇങ്ങനെ എഴുതിയിരുന്നു . ആരെങ്കിലും ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കുവാൻ ശ്രമിച്ചാൽ വെ ടിയുണ്ടയായിരിക്കും പ്രതിഫലമായി ലഭിക്കുകയെന്ന് .
ഈഡിത്തിന്റെ സഹായത്താൽ ഏകദേശം 200 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും ഒട്ടേറെ ബ്രിട്ടീഷ് ഫ്രഞ്ച് പൗരൻമാരും രക്ഷപ്പെട്ടു . ജർമ്മൻ ചാരസംഘടനയുടെ ചാരകണ്ണുകൾ ഈഡിത്തിന്റെ നേർക്ക് പതിച്ചു . ജർമ്മൻ പട്ടാളം അവളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന്റെ മുമ്പിൽ അവൾ ഒന്നും മറച്ചു വച്ചില്ല .അവൾ ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കാൻ ശ്രമിച്ചത് നിഷേധിക്കാനും തയ്യാറായില്ല .കാരണം അവളുടെ പ്രവർത്തനങ്ങൾ മാതൃരാജ്യത്തോടും ദൈവത്തോടുമുള്ള – സ്നേഹത്തിന്റെ ഭാഗമായിരുന്നു . അവൾക്ക് Death warrent നല്കി അവളെ ജയിലിലടച്ചു . എന്നാൽ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാൻ പട്ടാളം അനുവദിച്ചിരുന്നു .
ഈഡിത്ത് എഴുതി dearest grace എല്ലാവരോടും പറയുക എനിക്കിവിടെ സുഖ മാണെന്ന് . Jackie ( ഈഡിത്തിന്റെ പട്ടി ) അവൻ ദു : ഖിതനാണെങ്കിൽ അവനോടു പറയുക ഞാൻ എത്രയും വേഗം മടങ്ങിവരുമെന്ന് . നല്ലത് പ്രതീക്ഷിച്ച് നിങ്ങൾ മുമ്പോട്ട് പോകുക എന്നെപ്പറ്റി ഒട്ടും വിഷമിക്കരുത് . Assistant Matron എഴുതിയ കത്തിൽ കുറെ സാധനങ്ങൾ ആവശ്യപ്പെട്ടു . അവൾ ഉപയോഗിച്ചിരുന്ന ബൈബിളും കുരിശുരൂപവും , വിചാരണയിലും മരണത്തിലും ഉപയോഗിക്കുന്നതിനുള്ള വസ്ത്ര ങ്ങളും മാത്രം .
ഒരാഴ്ചത്തെ വിചാരണയിൽ ഒരിക്കലും ഐക്യസൈന്യത്തെ സഹായിച്ചത് അവർ നിഷേധിച്ചില്ല. വിചാരണ അവസാനിച്ച് മൂന്ന് വേദനാജനകമായ ദിവസങ്ങൾക്ക് ശേഷം വധശിക്ഷയ്ക്കുള്ള വിധിവന്നു .ഇത് ഒക്ടോബർ 11 നായിരുന്നു. അവൾ ബൈബിളെടുത്ത് underline ചെയ്തിരുന്ന വാക്കുകൾ വായിച്ചു .
അത് താഴെ പറയുന്ന വചനങ്ങളായിരുന്നു .
I indeed labour in the sweat of my brows. I am racked with grief of heart, I am burdened with sins , I am troubled with temptations, I am entangled and appressed with many evil passions, and there is none to help me ,none to deliver and save me , but thou , O ‘ Lord God my saviour , to whom I commit myself and all that is mine that thou mayest keep watch over me , and bring me safe to life everlasting . അതിനുശേഷം അതിനടിയിൽ October 11 എന്ന് കുറിച്ചു . അവളുടെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു .
മരണത്തിന്റെ അവസാന നിമിഷങ്ങളിൽ അവളുടെ മരണം അവൾ ഇഷ്ടപ്പെട്ട പ്രകാരം അവളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനു വേണ്ടി നല്കുന്നതാണെന്നും ഒത്തിരി മരണങ്ങൾ കണ്ട് എനിക്ക് മരിക്കാൻ ഭയമില്ല എന്ന് അവളുടെ സുഹൃത്തുക്കൾ അറി യാൻ അവൾ ആഗ്രഹിച്ചു . ആ നിമിഷങ്ങളിൽ അവളുടെ അടുത്ത് ഉണ്ടായിരുന്ന ഇംഗ്ലീഷ് ചാപ്റ്റളിൽ String Gahan നോട് അവൾ ഇങ്ങനെ പറഞ്ഞു എന്റെ ആത്മാവ് സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്റെ മാതൃരാജ്യത്തിന് വേണ്ടി – – മരിക്കുന്നത് എനിക്ക് സന്തോഷമാണ് .
ഈഡിത്തിന്റെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല .
Chapline Cell ൽ നിന്നും പോയി കഴിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവർക്ക് – എഴുതിയ കത്തിൽ അവൾ ഇങ്ങനെ പറഞ്ഞു “ ഞാൻ എന്റെ ജീവിതത്തിൽ ശാന്ത മായിരുന്നത് എന്നെ ജയിലിൽ അടച്ചിരുന്ന സമയത്ത് മാത്രമാണ് . എന്റെ ജീവിതം മുഴുവൻ ഞാൻ അധ്വാനിച്ചു . ഞാൻ നിങ്ങളോട് വിട ചോദിക്കുന്നു . ഞാൻ തികഞ്ഞ അവബോധത്തോടെയാണ് ഞാനെന്റെ മരണത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് . ദൈവം അനുവദിക്കുകയാണെങ്കിൽ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഞാൻ നിങ്ങളെ കാണും . ”
അതിനു ശേഷം കാത്തുനിന്ന Firing Squad ന്റെ മുമ്പിലേക്ക് അവളെ കൊണ്ടു പോയി , അവളുടെ കണ്ണുകൾ കെട്ടിയ ജർമ്മൻ പട്ടാളക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു . അങ്ങനെ 1914 ഒക്ടോബർ 12 , കാലത്ത് 2 മണിക്ക് അവസാനത്തെ Firing Command വന്നു . അങ്ങനെ Edith Cavell എന്ന രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും കടുത്ത ക്രിസ്തീയ വിശ്വാസിയും ഈ ലോകത്തോട് വിടപറ ഞ്ഞു .
മഹാനായ ചിന്തകൻ ഏർണസ്റ്റ് ഹെമിംങ്ങ് പറഞ്ഞത് ഇവിടെ അന്വർത്വമാകുന്നു നിങ്ങൾക്ക് മനുഷ്യനെ കൊല്ലാം , പക്ഷെ അവനെ തോൽപ്പിക്കുവാൻ കഴിയുകയില്ല .
ഒരുപക്ഷെ ഭൗതിക ജീവിതത്തിൽ നിന്ന് ഈഡിത്ത് കാവലിനെ ഇല്ലാതാ ക്കാൻ ജർമ്മൻ പട്ടാളക്കാർക്ക് കഴിഞ്ഞിരിക്കാം , എന്നാൽ അവർ ഉയർത്തിയ മൂല്യ ങ്ങളും രാജ്യസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സ്മരണയും ഉണർത്തിക്കൊണ്ട് അവളിന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു .
നമ്മുടെ രാഷ്ട്രപിതാവും സമാധാനത്തിന്റെ വെള്ളരിപ്രാവായ മഹാത്മാഗാന്ധിക്കും ഒരു നഴ്സിന്റെ ചരിത്രമുണ്ട് .അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു . “ സുലു കലാപം ” പൊട്ടിപുറപ്പെട്ടത് ബ്രിട്ടിഷുകാർ പുതിയതായി നടപ്പിലാക്കിയ നികുതി നിഷേധിക്കാൻ സുലു വർഗ്ഗ ക്കാരുടെ നേതാവ് ആഹ്വാനം ചെയ്തു . നികുതി പിരിക്കാൻ ചെന്ന സർക്കാരിന്റെ പ്രതിനിധിയെ അവർ കൊലപ്പെടുത്തി . ഇതിനെതിരെ നടന്ന യുദ്ധത്തിൽ തന്റെ അഹിംസയ്ക്ക് പ്രസക്തി ഇല്ല എന്നു മനസ്സിലാക്കിയ ഗാന്ധി യുദ്ധത്തിൽ മുറിവേൽക്കുന്നവരെ സഹായിക്കുവാൻ ഉണ്ടാക്കിയ ആംബുലൻസ് മേഖലയിൽ സർജന്റ് മേജർ ആയി ജോലി ചെയ്തു . യുദ്ധത്തിൽ മുറിവേറ്റ സുളു വർഗ്ഗക്കാരെ ചികിത്സിക്കാൻ വെള്ളക്കാരായ നഴ്സുമാർ വിസമ്മതിച്ചപ്പോൾ അവരെ ചികിത്സിക്കാൻ ഗാന്ധിക്കും സംഘത്തിനും അവസരം കിട്ടി . അവരുടെ സഹായത്താൽ ഒട്ടേറെ സുളു വർഗ്ഗക്കാരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഗാന്ധിജിയുടെ ‘ സത്യാന്വേഷണ പരീക്ഷണം ‘ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് .
ഈ ലേഖകന് ഇന്റർവ്യൂ നടത്താൻ അവസരം കിട്ടിയ ലോർഡ് മൗണ്ട്ബാറ്റന്റെ മകൾ പമീല മൗണ്ട് ബാറ്റനോട് “ മാഡം ഇന്ത്യയിലായിരുന്നപ്പോൾ ഞങ്ങളുടെ രാജ്യ ത്തിന് വേണ്ടി എന്താണ് ചെയ്തത് ? എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി “ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യ – പാകിസ്ഥാൻ വിഭജനം ഹിന്ദു – മുസ്ലീം കലാപത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഹൈകമ്മീഷണർ ഓഫീസിനടുത്ത് തുറന്ന ക്ലിനിക്കിൽ ഞാൻ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കി അവരെ സഹായിക്കുകയായിരുന്നു ” എന്നാണ് .
Leave a Reply