ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പ്രതികരിച്ചു.
ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. വിഷാദരോഗമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. ശേ,ം, ന
ടത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളര്‍ച്ചയും നിര്‍ജലീകരണവും ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങള്‍ അദ്ദേഹം നേരിട്ടത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2005ല്‍ ബൈപാസ് സര്‍ജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനില്‍ത്തുന്നതിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതാണ് വിളര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
Leave a Reply