ടോം ജോസ് തടിയംപാട്

നാട്ടിലെ പ്രായമായ മനുഷ്യർക്ക്‌ കേരള പോലീസ് വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുന്നു എന്നവർത്ത കണ്ടപ്പോൾ അവരെ സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ മീറ്റിങ് കൂടിയപ്പോൾ പൊതുവെ അംഗങ്ങളുടെ അഭിപ്രായം ഇപ്പോൾ ഒരു ചാരിറ്റി നടത്തരുത് കാരണം യു കെ യിലെ മലയാളി സമൂഹവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് കൂടാതെ യു കെ മലയാളികളുടെ ഇടയിൽ നടന്ന മരണങ്ങളിൽ അവരുടെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണം നടക്കുന്നു എന്നതായിരുന്നു , എന്നാൽ ബഹുമാനപ്പെട്ട കൺവീനർ സാബു ഫിലിപ്പ് പറഞ്ഞു നമുക്ക് ഒരു ചെറിയ തുകയായിരിക്കും കൊടുക്കാൻ കഴിയുന്നത് എങ്കിലും പോലീസിന്റെ മാനവികതയെ നമ്മൾ അഭിനന്ദിക്കുന്നതിനു വേണ്ടി ചാരിറ്റി നടത്തണം എന്ന അഭിപ്രായം മുഖവിലക്കെടുത്താണ് ഞങ്ങൾ ഈ കോറോണേ കെടുതിയുടെ കാലത്ത് ചാരിറ്റി നടത്തിയത്. അതിനു നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറയുന്നു .

മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു.
. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത്
.
കേരളാപോലീസ് ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1025 പൗണ്ട് ലഭിച്ചു ബാങ്കിൻറെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ..കളക്ഷൻ വരുന്ന ഞായറഴ്ചകൊണ്ട് അവസാനിക്കുന്നു ..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

.ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..