കേരളത്തിന്റെ വാക്സിൻ ചലഞ്ചിൽ പങ്കാളിയാകാൻ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം

കേരളത്തിന്റെ വാക്സിൻ ചലഞ്ചിൽ പങ്കാളിയാകാൻ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം
April 25 08:06 2021 Print This Article

ഉണ്ണികൃഷ്ണൻ ബാലൻ

കോവിഡിന്റെ രൂക്ഷമായ ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ത്യാ മഹാരാജ്യം . രോഗികൾക്ക് ചികിത്സയും പരിചരണവും നിഷേധിക്കപ്പെടുന്നു. മനുഷ്യ ജീവനുകൾക്ക് വിലയില്ലാതാകുന്നു. മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി നിസ്സഹായരായ മനുഷ്യർ ഗവൺമെന്റുകളോട് യാചിക്കുകയും വിലപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലാകെ.

അങ്ങേയറ്റം ദുഃഖകരവും അപമാനകരവുമായ ഈ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചത് കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ തീരുമാനങ്ങളാണ്. തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് സഹസ്രകോടികൾ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള അവസരമായി ബിജെപി സർക്കാർ ഈ മഹാമാരിയെ ഉപയോഗിക്കുന്നു. കോവിഡ് വാക്സിൻ ഒരു ഡോസിന് 400 രൂപ വില എന്ന രീതിയിൽ നമ്മുടെ സഹോദരങ്ങളുടെ ചുമലിലേക്ക് അമിതഭാരം ചാർത്തിക്കൊടുത്തു.

എന്നാൽ ഒരു കേരളീയൻ എന്ന നിലയിൽ സംസ്ഥാന ഗവൺമെന്റ് എടുത്ത അതിശക്തമായ തീരുമാനത്തിൽ അഭിമാനം കൊള്ളാതിരിക്കാൻ കഴിയില്ല. വില കൊടുത്തു വാങ്ങേണ്ടി വന്നാലും മുഴുവനാളുകൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് കേരള മുഖ്യമന്ത്രി അസന്നിഗ് ധമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യമൊന്നാകെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഒരു മലയാളി എന്ന നിലയിൽ സർക്കാരിന്റെ ഈ ഈ തീരുമാനത്തെ സഹായിക്കാൻ നമ്മളും ബാധ്യസ്ഥരാണ് .

നമുക്ക് കൈകൾ കോർത്ത് പിടിച്ച് ഈ മഹാമാരിയെ ചെറുക്കാം. മലയാളി ഒരു തോറ്റ ജനതയല്ല എന്ന് ഉറക്കെ പറയാം. കോടികൾ ചെലവ് വരുന്ന കേരളസർക്കാരിന്റെ ഈ വലിയ ഉദ്യമത്തിൽ Cmrdf ലേക്ക് പണം നൽകി നല്ലവരായ ഒരുപാടു പേർ പങ്കാളികൾ ആയിക്കഴിഞ്ഞു . മുഖ്യ മന്ത്രിയോ സർക്കാരോ ഒരു അഭ്യർത്ഥന പോലും നടത്താതെ ജനം സ്വയം ഈ ഉത്തരവാദിത്വം ഏറ്റെടുത്തതു നമ്മുടെ നാടിനോടുള്ള സ്നേഹവും ഈ സർക്കാരിൽ ഉള്ള വിശ്വസ്തതയും സൂചിപ്പിക്കുന്നു.

പ്രവാസികളായ നമ്മളാലാകും വിധം നമുക്കും നമ്മുടെ നാടിനെ സഹായിക്കാം. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയോടെ, സമീക്ഷ യുകെ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു . നിങ്ങളുടെ സംഭാവന താഴെ കാണുന്ന അക്കൗണ്ടിലേക്ക് CMDRF എന്ന റെഫെറൻസോടു കുടി അയച്ചു തരിക .ബ്രാഞ്ചുകൾ ഉള്ള സ്ഥലങ്ങളിൽ സഖാക്കളും സുഹൃത്തുക്കളും പണം ബ്രാഞ്ച് ട്രഷറർമാരെ ഏൽപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ അപ്പീൽ അടുത്ത മാസം ഇരുപത്തിയഞ്ചാം തീയതി കൊണ്ട് അവസാനിക്കും . എന്ന് സമീക്ഷ യു കെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

A/C Name: SAMEEKSHA UK,
S/C: 309897,
A/C Number: 78183568,
Bank Name: LLOYDS.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles