ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായ ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള പ്രണയവും വിവാഹവും ഏവരെയും ഞെട്ടിച്ചിരുന്നു. അവര്‍ക്കുണ്ടായ സുന്ദരിക്കുട്ടിയും മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു തൊട്ടു പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത എത്തിയത്.
ആദ്യം വിശ്വസിക്കാതിരുന്ന ആരാധകര്‍ അതു സത്യമാണെന്ന് അധികം വൈകാതെ അറിഞ്ഞു. നാലു വര്‍ഷം മാത്രം നീണ്ടു നിന്ന ഇരുവരുടെയും വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണയിലാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അവസാനം അമൃതയുടെ പിതാവ് സുരേഷ് മകളുടെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ പ്രശ്‌നം തുറന്നു പറഞ്ഞിരിക്കുകയാണ്.
സ്വകാര്യ ചാനലിലെ ടോക്ക്‌ഷോയ്ക്കിടെയാണ് പിതാവ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. അമൃതയുടെ വിവാഹം കുറച്ചു നേരത്തെ ആയിപ്പോയി. അമൃതയ്ക്ക് ഒരു പാകത കുറവുണ്ട് അത് അവരുടെ വിവാഹ ജീവിതത്തിലും സംഭവിച്ചു. നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് മകള്‍ കണ്ടെത്തിയത്. എന്നാലും വിവാഹം നേരത്തെ ആയിപ്പോയതോടെ അതില്‍ പാകപ്പിഴകള്‍ വന്നു തുടങ്ങുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഒരു കലാകാരി എന്ന നിലയില്‍ 26 വയസു വരെ കാത്തിരിക്കാമായിരുന്നുവെന്നും പിതാവ് പറഞ്ഞുവെച്ചു.
റിയാലിറ്റി ഷോയില്‍ മത്സാരാര്‍ത്ഥി ആയിരുന്ന അമൃത ഷോയില്‍ അതിഥി ആയി എത്തിയ ബാലയുമായി പ്രണയത്തിലാകുകയായിരുന്നു. 2010 ലാണ് അമൃതയും ബാലയും വിവാഹിതരായത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല ആരോപണം ഉയര്‍ത്തിയിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്‌റ്റേഷ് ഷോകളില്‍ സജീവമാണ് അമൃത. ബാല പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ