കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും പ​ശു​വി​നെ വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ മ​ല​യാ​ളി യു​വാ​വി​ന് വെ​ടി​യേ​റ്റു. കാ​സ​ർ​ഗോ​ഡ് പാ​ണ​ത്തൂ​ർ സ്വ​ദേ​ശി നി​ശാ​ന്തി​നാ​ണ് വെ​ടി​യേ​റ്റ​ത്. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​ശാ​ന്തി​നെ വെ​ടി​വ​ച്ച​ത്. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ സു​ള്ള്യ​യി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നി​ശാ​ന്തി​നെ വെ​ടി​വ​ച്ച​ശേ​ഷം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് നി​ശാ​ന്തി​നെ ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ശാ​ന്തി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.