ഇംഫാല്‍ മുന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ മിറ്റത്താനി കാലംചെയ്‌തു. ഇന്നലെ രാവിലെ എട്ടോടെ ഇംഫാല്‍ ബിഷപ്‌ ഹൗസിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രുഷകള്‍ 14 നു രാവിലെ 10-ന്‌ ഇംഫാല്‍ സെന്റ്‌ ജോസഫ്‌ കത്തീഡ്രല്‍ ദൈവാലയത്തില്‍.

കുറവിലങ്ങാട്‌ മിറ്റത്താനി മാത്യു-എലിസബത്ത്‌ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1931 ജൂലൈ 12-നു ജനിച്ച അദ്ദേഹം 1949-ല്‍ തിരുഹൃദയ സെമിനാരിയില്‍ ചേര്‍ന്നു. ഷില്ലോങ്‌ രൂപതയ്‌ക്കുവേണ്ടി 1959 ഏപ്രില്‍ 23-നു പൗരോഹിത്യം സ്വീകരിച്ചു. ഷില്ലോങ്‌ ബോര്‍പുക്ക്രി പള്ളി അസിസ്‌റ്റന്റ്‌ വികാരിയായിട്ടാണു പൗരോഹിത്യ ശുശ്രൂഷയ്‌ക്കു തുടക്കം കുറിച്ചത്‌. 1969 സെപ്‌റ്റംബര്‍ 27-നു ടെസ്‌പുര്‍ രൂപതാധ്യക്ഷനായി. 1980 മാര്‍ച്ച്‌ 28-ന്‌ ഇംഫാല്‍ ബിഷപ്പായും 1995 ജൂലൈ 10-ന്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ്പായും നിയമിതനായി. 2006 ജൂലൈ 12-ന്‌ ആര്‍ച്ച്‌ ബിഷപ്‌ പദവിയില്‍നിന്നു വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജന്മനാടായ കുറവിലങ്ങാടുമായി എന്നും വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അജപാലകനായിരുന്നു.
സഹോദരങ്ങള്‍: എം.എം. മാത്യു, മേരി ജോസഫ്‌ (പുത്തന്‍പുര, മാന്‍വെട്ടം), പരേതരായ എം.എം.തോമസ്‌, എം.എം.ജോര്‍ജ്‌, ഫാ. ളൂയിസ്‌ മിറ്റത്താനി, എം.എം. സെബാസ്‌റ്റ്യന്‍, മാമ്മച്ചന്‍ മിറ്റത്തതാനി.