ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ആമസോൺ യുകെയുടെ മുൻ മേധാവി ഡഗ്ലസ് ഗർ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. നിലവിൽ ലോർഡ് സ്റ്റീവൻസ് ആണ് എൻ എച്ച് എസിനെ നയിക്കുന്നത്. അടുത്തമാസം സ്റ്റീവൻസ് ഇറങ്ങുന്ന ഒഴിവിലേക്കാണ് ബ്രിട്ടീഷ് ബിസിനസുകാരനായ ഡഗ്ലസ് അപേക്ഷിച്ചിരിക്കുന്നത്. ഡഗ്ലസിന്റെ ഇന്റർവ്യൂ കഴിഞ്ഞ ആഴ്ച ട്രഷറി ഒഫീഷ്യൽസ് നടത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം പത്ത് റൗണ്ടുകളോളം നീണ്ട ഇന്റർവ്യൂവും, പലതരത്തിലുള്ള വിലയിരുത്തലുകളുമാണ് നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അൻപത്തിയേഴുകാരനായ ഡഗ്ലസ് 2016 മുതൽ 2020 വരെയുള്ള സമയത്താണ് ആമസോണിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ആമസോണിൽ നിന്ന് പിരിഞ്ഞതിന് ശേഷം, അദ്ദേഹം നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്ടർ എന്ന നിലയിലും, ബ്രിട്ടീഷ് ഹാർട്ട്‌ ഫൗണ്ടേഷന്റെ ചെയർമാൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചു. യുകെ ഗവൺമെന്റുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഡഗ്ലസ്. എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേയ്ക്ക് അപേക്ഷിച്ച നിരവധി പേരിൽ ഒരാളാണ് ഡഗ്ലസ് എന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേക്ക് പുതിയ ഒരാൾ വരുന്നത് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5 മില്യനോളം പേഷ്യന്റുകളുടെ അപ്പോയ്ന്റ്മെന്റുകളാണ് എൻ എച്ച് എസിൽ കെട്ടി കിടക്കുന്നത്. നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നത് കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.