തിരുവനന്തപുരം: ശുചിത്വ മിഷന്‍ ഡയറക്ടറും മുന്‍ പി.ആര്‍.ഡി ഡയറക്ടറുമായ എ.ഫിറോസ് (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ MLA അലി കുഞ്ഞ് ശാസ്ത്രിയുടെ മകനാണ്. സോളാര്‍ കേസ് അടക്കം പ്രമാദമായ ഒട്ടേറെ കേസുകളില്‍ ആരോപണ വിധേയനായിരുന്നു ഫിറോസ്. ബൈപാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. രാത്രി കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ നിഷ ,മക്കള്‍ അഖില്‍ ഫിറോസ് ,ഭാവന ഫിറോസ്.