സെഞ്ചൂറിയനിലെ സൂപ്പർ സ്പോര്‍ട്ട് പാർക്കിലെ ലൈവ് ഷോ, ദക്ഷിണാഫ്രിക്കൻ മുൻ താരം ഷോൺ പൊള്ളോക്ക് മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക–പാകിസ്താൻ ടെസ്റ്റ് മത്സരത്തിനിടെയാണ് തമാശ.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയം. ഗ്രെയിം സ്മിത്തിനും അവതാരകൻ മാർക്ക് നിക്കോളാസിനുമൊപ്പം സ്ലിപ്പിലെ ഫീൽഡീങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് പൊള്ളോക്ക്. ചർച്ചക്കിടെ ക്യാച്ചെടുക്കുന്നതിന് കുനിഞ്ഞ പൊള്ളോക്കിന്റെ പാന്റ് കീറി. കാര്യം മനസ്സിലായെങ്കിലും എന്തുചെയ്യണമെന്നറിയാതെ നിന്ന പൊള്ളോക്കിനെ നോക്കി അവതാരകനും സ്മിത്തും ചിരിച്ചുമറിഞ്ഞു.

ലൈവ് പരിപാടിയായതിനാൽ പ്രേക്ഷകരും സംഭവത്തിന് സാക്ഷികളായി. ഫീൽഡിലുണ്ടായിരുന്ന ഒരാൾ നൽകിയ ടവ്വൽ ഉപയോഗിച്ച് കീറിയ ഭാഗം മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.

പിന്നീട് കീറിയ പാന്റിന്റെ ചിത്രം പൊള്ളോക്ക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡ്രസിങ് റൂമില്‍ നിന്ന് പുതിയ പാന്റ്സ് ലഭിച്ച കാര്യവും താരം പങ്കുവെച്ചു. തമാശ ട്വീറ്റ് പങ്കുവെച്ച് ചാനലും സ്മിത്തും ട്വീറ്റ് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ